പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി സു​വ​ര്‍​ണ​ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നാ​ളെ തു​ട​ക്കം
Thursday, September 22, 2022 10:18 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ഇ​ട​വ​ക പ്ര​ഖ്യാ​പ​ന സു​വ​ര്‍​ണ​ജൂ​ബി​ലി​യാ​ഘോ​ഷ സ​മാ​പ​ന​ത്തി​ന് നാ​ളെ ന​ട​ക്കു​ന്ന ജ​പ​മാ​ല​റാ​ലി​യോ​ടെ തു​ട​ക്ക​മാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​പൊ​ടി​മ​റ്റം സി​എം​സി പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് ചാ​പ്പ​ലി​ല്‍ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം ജ​പ​മാ​ല​റാ​ലി ആ​രം​ഭി​ക്കും. പേ​പ്പ​ല്‍ പ​താ​ക​യേ​ന്തി​യ 50 ബൈ​ക്കു​ക​ളി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍, 50 കൊ​ടി​ക​ളു​മാ​യി കു​ട്ടി​കൾ, വെ​ള്ള​ക്കു​ട​ക​ളേ​ന്തി വ​നി​ത​ക​ൾ എന്നിവർ അണിനിര​ക്കും. മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​നു പി​ന്നാ​ലെ ചെ​ണ്ട​മേ​ള​ങ്ങ​ളും തു​ട​ര്‍​ന്ന് 32 കു​ടും​ബ​ക്കൂ​ട്ടാ​യ്മാ ലീ​ഡ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക​സ​മൂ​ഹം ജ​പ​മാ​ല ചൊ​ല്ലി നീ​ങ്ങും. സെ​മി​നാ​രി​ അം​ഗ​ങ്ങ​ള്‍, വി​വി​ധ സ​ന്യാ​സ സ​ഭാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കു പി​ന്നാ​ലെ ബാ​ന്‍​ഡു​മേ​ള​വും അ​തി​നു പി​ന്നി​ലാ​യി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം കൈ​ക​ളി​ലേ​ന്തി പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും നീ​ങ്ങും. സ​മാ​പ​ന പ്രാ​ർ​ഥ​ന​യ്ക്ക് വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, സ​ഹ​വി​കാ​രി ഫാ. ​സി​ബി കു​രി​ശും​മൂ​ട്ടി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. തു​ട​ര്‍​ന്ന് അ​ഞ്ചി​ന് ഇ​ട​വ​ക​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള മു​ന്‍​വി​കാ​രി​മാ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി.
25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ന്‍ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന. 4.15ന് ​സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍​കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, സ​ഹ​വി​കാ​രി ഫാ. ​സി​ബി കു​രി​ശും​മൂ​ട്ടി​ല്‍, ഫ്രാ​ന്‍​സി​സ്‌​ക​ന്‍ ക്ലാ​രി​സ്റ്റ് സ​ഭ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ അ​മ​ല എ​ഫ്‌​സി​സി, സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ർ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 6.30ന് ​ഇ​ട​വ​ക​ദി​നാ​ഘോ​ഷം, ‌സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടു​കൂ​ടി സു​വ​ര്‍​ണ​ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ക്കും.