ബംഗളൂരുവിൽനിന്നെത്തിയ കുടുംബത്തിന് എസ്ഐ സഹായകനായി
1223922
Friday, September 23, 2022 10:20 PM IST
പത്തനംതിട്ട: ബംഗളൂരുവിൽനിന്നു പത്തനംതിട്ടയിൽ എത്തിയ കൈക്കുഞ്ഞുടങ്ങിയ കുടുംബത്തിനു ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ സഹായം ഒരുക്കി.
ട്രെയിനിൽ ചെങ്ങന്നൂരിലിറങ്ങി അവിടെനിന്നു പത്തനംതിട്ടയിലെത്തിയ കുടുംബത്തിനാണ് തുടർ യാത്ര തടസപ്പെട്ടത്. ആങ്ങമൂഴിയിലേക്കു പോകേണ്ട കുടുംബത്തിനു ബസ് ലഭിക്കാതെ വന്നതോടെയാണ് ട്രാഫിക് പോലീസ് സഹായം ഒരുക്കിയത്. കുഞ്ഞ് വിശന്നു കരഞ്ഞു തുടങ്ങിയതോടെ കുടുംബത്തിന്റെ നിസഹായവസ്ഥ മനസിലാക്കിയാണ് പോലീസ് ഇടപെടൽ നടത്തിയത്.
എസ്ഐ ഇബ്നു മിർസാഹിബ് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ വാഹനം വിളിച്ചു വരുത്തുകയും ഇതിൽ ആങ്ങമൂഴിയിലേക്കുള്ള ഈ കുടുംബത്തെയും അവിടേക്കുള്ള മറ്റു ചില യാത്രക്കാരെയും കയറ്റിവിടുകയുമായിരുന്നു. വാഹനക്കൂലി എസ്ഐ തന്നെയാണ് നൽകിയത്.