ല​ഹ​രി വി​മു​ക്ത കേ​ര​ളം പ്ര​ചാ​ര​ണ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​കും
Thursday, September 29, 2022 10:28 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി വി​മു​ക്ത കേ​ര​ളം പ്ര​ചാ​ര​ണ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​കും. ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​നു പു​റ​മേ ജി​ല്ലാ ത​ല​ത്തി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ലും വാ​ര്‍​ഡ് ത​ല​ത്തി​ലും സ്‌​കൂ​ള്‍, കോ​ള​ജ് ത​ല​ത്തി​ലും സ​മി​തി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.
ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ക​ലാ​ല​യ​ങ്ങ​ളി​ലും ഓ​രോ ക്ലാ​സ് റൂ​മി​ലും ല​ഹ​രി വി​മു​ക്ത കേ​ര​ളം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ച​ര്‍​ച്ച​യും സം​വാ​ദ​വും സം​ഘ​ടി​പ്പി​ക്കും. ആ​റി​നും ഏ​ഴി​നും എ​ല്ലാ വി​ദ്യാ​ല​യ​ത്തി​ലും ര​ക്ഷി​താ​ക്ക​ള്‍​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. എ​ട്ടു മു​ത​ല്‍ 12 വ​രെ ലൈ​ബ്ര​റി, ഹോ​സ്റ്റ​ലു​ക​ള്‍, ക്ല​ബു​ക​ള്‍, അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍, റ​സി​ഡ​ന്‍​ഷ്യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ര​മാ​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​വാ​ദ​വും പ്ര​തി​ജ്ഞ​യെ​ടു​ക്ക​ലും സം​ഘ​ടി​പ്പി​ക്കും.
പ​ട്ടി​ക​ജാ​തി- വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ 14 വ​രെ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ഐ​ക്യ​ദാ​ര്‍​ഡ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ പ​രി​പാ​ടി​ക​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണം ഉ​ള്‍​പ്പെ​ടു​ത്തും.
കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്പ​തി​ന് ല​ഹ​രി വി​രു​ദ്ധ സ​ഭ സം​ഘ​ടി​പ്പി​ക്കും. 14ന് ​ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ച​ന്ത​ക​ള്‍, പ്ര​ധാ​ന ടൗ​ണു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ സ​ദ​സ് സം​ഘ​ടി​പ്പി​ക്കും.
ലോ​ക​ഭ​ക്ഷ്യ​ദി​ന​മാ​യ 16ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ ഏ​ഴു വ​രെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ന​ജാ​ഗ്ര​താ സ​ദ​സ് ന​ട​ത്തും. 24ന് ​ദീ​പാ​വ​ലി ദി​ന​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ ദീ​പം തെ​ളി​ക്ക​ല്‍ ന​ട​ത്തും. 22ന് ​എം​പി, എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദീ​പം തെ​ളി​ക്ക​ല്‍. 23നും 24​നും എ​ല്ലാ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. 25ന് ​എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ല​ഹ​രി​ക്കെ​തി​രേ ദീ​പം തെ​ളി​ക്ക​ല്‍. ന​വം​ബ​ര്‍ ഒ​ന്നി​ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ത്തി​ക്ക​ലും ല​ഹ​രി​വി​രു​ദ്ധ ശൃം​ഖ​ല​യും സം​ഘ​ടി​പ്പി​ക്കും. 30നും 31​നും വി​ളം​ബ​ര ജാ​ഥ​ക​ള്‍ വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കും.