മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
1225986
Thursday, September 29, 2022 10:29 PM IST
പത്തനംതിട്ട: കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിരവിപണി സാധ്യമാക്കുന്നതിനും അതിലൂടെ സംരംഭകര്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്നതിനും പത്തനംതിട്ട നഗരസഭ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഔട്ട്ലെറ്റ് ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അജിത്കുമാര്‍, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ (മാര്‍ക്കിറ്റിംഗ്) അനു ഗോപി, സിറ്റി മിഷന് മാനേജര്‍ വി. സുനിത, സിഡിഎസ് വൈസ്ചെയര്‍പേഴ്സണ്‍ ടീന സുനില്‍, ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ സി. സിന്ധുമോള്‍, ഫസീല, ജയലക്ഷ്മി, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവല്ല ബൈപാസിന് മാമ്മൻ മത്തായിയുടെ
പേര് നൽകണം: വി.ആർ. രാജേഷ്
തിരുവല്ല: തിരുവല്ലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത്തിനായി കാൽനൂറ്റാണ്ട് മുന്‍പേ ബൈപാസ് എന്ന ആശയം കൊണ്ടുവരികയും അതിന് തുടക്കം കുറിക്കുകയും ചെയ്ത മാമ്മൻ മത്തായി എംഎൽഎ യുടെ പേര് തിരുവല്ല ബൈപാസിനു നൽകണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ അധികൃതരുടെ ഭാഗത്തുനിന്ന് തികഞ്ഞ അവഗണനയാണ് ഇപ്പോഴും കാട്ടുന്നതെന്നും രാജേഷ് കുറ്റപ്പെടുത്തി.