പോ​പ്പു​ല​ർ​ഫ്ര​ണ്ട് ഓ​ഫീ​സു​ക​ൾ പൂ​ട്ടി സീ​ൽ ചെ​യ്തു
Friday, September 30, 2022 10:46 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ​ഫ്ര​ണ്ടി​നു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ലെ ഓ​ഫീ​സു​ക​ൾ പൂ​ട്ടി സീ​ൽ ചെ​യ്തു.

പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ്, അ​ടൂ​ർ, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളാ​ണ് ഇ​ന്ന​ലെ പൂ​ട്ടി​യ​ത്. വ​ൻ പോ​ലീ​സ് കാ​വ​ലി​ലാ​ണ് ഓ​ഫീ​സു​ക​ൾ പൂ​ട്ടി​യ​ത്.

ഓ​ഫീ​സു​ക​ൾ തു​റ​ക്ക​രു​തെ​ന്നും പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള നോ​ട്ടീ​സും എ​ല്ലാ​യി​ട​ത്തും പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട തൈ​ക്കാ​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഏ​താ​നും ദി​വ​സ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷി​ച്ച് എ​ൻ​ഐ​എ​യെ​യും അ​റി​യി​ച്ചി​രു​ന്നു. ഓ​ഫീ​സ് സീ​ൽ ചെ​യ്യാ​ൻ എ​ൻ​ഐ​എ​യു​ടെ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും നി​ർ​ദേ​ശ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​റും സം​ഘ​വു​മെ​ത്തി നോ​ട്ടീ​സ് പ​തി​പ്പി​ച്ച​ശേ​ഷം സീ​ൽ ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് പി. ​സ​ലിം, പെ​രു​ന്പെ​ട്ടി സ്വ​ദേ​ശി അ​ന​സ് കെ. ​അ​ലി എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു പോ​പ്പു​ല​ർ ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ പോ​പ്പു​ല​ർ​ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഓ​ഫീ​സ് പൂ​ട്ടി​യി​രി​ക്കു​ന്ന​ത്.