തെ​രു​വു​നാ​യ പ​ദ്ധ​തി​ക്കു ഫ​ണ്ടി​ല്ല
Saturday, October 1, 2022 10:54 PM IST
തെ​രു​വു​നാ​യ​ക​ൾ​ക്കു പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ലേ​ക്കു പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു പ​രി​ശീ​ല​നം ന​ൽ​കി​യെ​ങ്കി​ലും ഇ​വ​രെ ഏ​റ്റെ​ടു​ത്തു ന​ട​പ​ടി തു​ട​ങ്ങാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല. പ​ദ്ധ​തി​ക്കാ​യി ഫ​ണ്ടി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്.

ഡോ​ഗ് ക്യാ​ച്ചേ​ഴ്സ് പി​ടി​കൂ​ടു​ന്ന ഒ​രു നാ​യ​യ്ക്ക് 300 രൂ​പ വീ​തം ന​ൽ​കേ​ണ്ട ചു​മ​ത​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​നാ​ണ്. വാ​ക്സി​നേ​ഷ​ൻ പ്ര​ക്രി​യ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​വും ചെ​യ്തു ന​ൽ​ക​ണം. കൂ​ടാ​തെ നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണ​ത്തി​നു വി​ധേ​യ​മാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ, ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നി​ല​പാ​ട്. സ​മ​യ​ബ​ന്ധി​ത പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു യോ​ഗ​ങ്ങ​ൾ നി​ര​വ​ധി ചേ​ർ​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കോ ന​ഗ​ര​സ​ഭ​ക​ൾ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല.