പത്തനംതിട്ട: ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തി ജീവിത മാതൃകയും വഴികാട്ടിയുമായവരില്‍ വലിയ ശതമാനവും വയോധികരാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. ജില്ലാതല വയോജനദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഏലിയാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എസ്. ഷംല ബീഗം, പ്രൊബേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍, വയോജനമന്ദിരം സൂപ്രണ്ട് എസ്. ജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വയോജന ദിനാചരണം
അടൂർ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ലോക വയോജനദിനാഘോഷം പ്രഫ. തുമ്പമൺ രവി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ്.എം. നജീബ് അധ്യക്ഷത വഹിച്ചു. എസ്. സുരേഷ് ബാബു, എസ്ബിടിആർഎ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. കോശി, പ്രശസ്ത നോവിലിസ്റ്റും കവിയുമായ തെങ്ങമം ഗോപകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. യോഹന്നാൻ കൊന്നയിൽ ബോധവത്കരണ ക്ലാസ് നയിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച മുതിർന്ന പൗരന്മാരായ ജി. കുട്ടപ്പൻ, ജി. രാധാകൃഷ്ണൻ, എൻ.കെ. വാമനൻ, മന്മഥൻ നായർ എന്നിവരെ ആദരിച്ചു. വി. രാജ്മോഹൻ നായർ, ജയസിംഗ്, കെ.കെ. ലക്ഷ്മി മംഗലത്ത്, സി.കെ. സദാനന്ദൻ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല: ലോക വയോജനദിനത്തോടനുബന്ധിച്ച് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദിനാചരണവും യോഗ പരിശീലനോദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന് ജോസഫ് മുഖ്യപ്രഭാഷണവും പുളിക്കീഴ് ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ. ആര്. പ്രീതാകുമാരി വിഷയാവതരണവും നടത്തി. ഡോ. ബിജി വര്‍ഗീസ്, ഡോ. കെ.എം. മത്തായി, യോഗാ ട്രെയിനര്‍ ജെറി ജോഷി എന്നിവർ ക്ലാസുകൾ നയിച്ചു. ബ്ലോക്ക് അംഗങ്ങളായ ബിനില്‍കുമാര്‍, മറിയാമ്മ ഏബ്രഹാം, സി.കെ. അനു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനുന്ധതി അശോക്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നി: വയോജനദിനത്തിൽ പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ എലിയറയ്ക്കലിലുള്ള "ഗാന്ധിഭവൻ ദേവലോക'ത്തെ വയോജനങ്ങളെ ആദരിക്കുകയും ഭക്ഷ്യധാന്യകിറ്റുകൾ കൈമാറുകയും ചെയ്തു. പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡന്റ് ജി. പ്രീത് ചന്ദനപ്പള്ളി, സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കൃപ അമ്പാടി, ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ മഞ്ജു വിനോദ്, സ്റ്റാഫ് നഴ്സ് കെ.എൽ. എൽസി, വേലായുധൻ എന്നിവർ പ്രസംഗിച്ചു.
കോട്ടാങ്ങൽ: ദേശസേവിനി ഗ്രന്ഥശാലയുടെയും വയോജനവേദിയുടെയും നേതൃത്വത്തിൽ വയോജനദിനാചരണം നടത്തി. വനിതവേദി പ്രസിഡന്റ് റോസമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കൊച്ചുമോൻ വടക്കേൽ അധ്യക്ഷത വഹിച്ചു. എം.കെ.എം. ഹനീഫ, എം.എസ്. സജികുമാർ, എം.എസ് ഷാജഹാൻ, രാഘവൻ തച്ചേട്ട്, പി.എച്ച്. ഹനീഫ, എം.പി. അസീസ്, എം.എസ്. അനിൽകുമാർ, വി.എം. നാസർ, കൃഷ്ണൻകുട്ടി പണിക്കർ എന്നിവർ പ്രസംഗിച്ചു.