ഗാ​ന്ധി സ്മൃ​തി​പ​ഥം പ​ദ​യാ​ത്ര ന​ട​ത്തി
Sunday, October 2, 2022 11:03 PM IST
ഇ​ല​ന്തൂ​ര്‍: ഗാ​ന്ധി സേ​വാ​ഗ്രാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന്ധി സ്മൃ​തി​പ​ഥം പ​ദ​യാ​ത്ര ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ നി​ന്ന് ഇ​ല​ന്തൂ​രി​ലേ​ക്ക് ന​ട​ത്തി. 1937 ജ​നു​വ​രി​യി​ല്‍ അ​യി​ത്തോ​ച്ചാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ​ന്മു​ള ക്ഷേ​ത്ര സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ മ​ഹാ​ത്മാ​ഗാ​ന്ധി ഇ​ല​ന്തൂ​രി​ലെ പൊ​തു​യോ​ഗ​ത്തി​ലേ​ക്കെ​ത്താ​ന്‍ സ​ഞ്ച​രി​ച്ച വ​ഴി​യി​ലൂ​ടെ​യാ​ണ് പ​ദ​യാ​ത്ര ക​ട​ന്നു പോ​യ​ത്.
ആ​റ​ന്മു​ള​യി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്ത് ഗാ​ന്ധി​സേ​വാ​ഗ്രാം ചെ​യ​ര്‍​മാ​ന്‍ അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യ്ക്ക് പ​താ​ക കൈ​മാ​റി. പ​ദ​യാ​ത്ര പ​ര​മൂ​ട്ടി​ല്‍​പ​ടി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഗാ​ന്ധി​യ​ന്‍ വ​ന​ജാ​ക്ഷി​യ​മ്മ​യെ ആ​ദ​രി​ക്കു​ക​യും ദ​ക്ഷി​ണ ന​ല്‍​കു​ക​യും ഖ​ദ​ര്‍ വ​സ്ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.
ഇ​ല​ന്തൂ​ര്‍ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ത്യു, കെ.​പി. മു​കു​ന്ദ​ന്‍, പി.​എം. ജോ​ണ്‍​സ​ന്‍, വി​ന്‍​സ​ന്‍ ചി​റ​ക്കാ​ല, ജ​യ​ശ്രീ മ​നോ​ജ്, ഷി​ജി​ന്‍ കെ. ​മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. ഇ​ല​ന്തൂ​ര്‍ ഗാ​ന്ധി​സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യോ​ടും പൊ​തു​യോ​ഗ​ത്തോ​ടും കൂ​ടി പ​ദ​യാ​ത്ര സ​മാ​പി​ച്ചു.
സോ​ണി എം. ​ജോ​സ്, ഷെ​ബി​ന്‍ വി. ​ഷെ​യ്ഖ്, ദ​ര്‍​ശ​ന്‍ ഡി. ​കു​മാ​ര്‍, വി.​ആ​ര്‍. സോ​ജി, അ​ജി ക​രിം​കു​റ്റി, സാ​ലി മാ​ത്യു, ജോ​ണ്‍​സ​ന്‍ ആ​ഴ​ക്കാ​ട്ടി​ല്‍, നേ​ജോ മെ​ഴു​വേ​ലി​ല്‍, ജോ​മി പു​ന്ന​ക്കാ​ട്, അ​ഫ്‌​സ​ല്‍ വി. ​ഷെ​യ്ഖ്, സ​തീ​ഷ് ബാ​ബു, അ​ല​ന്‍ ജി​യോ മൈ​ക്കി​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.