എ​ക്യു​മെ​നി​ക്ക​ല്‍ വൈ​ദി​ക സെ​മി​നാ​ര്‍
Sunday, October 2, 2022 11:03 PM IST
തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മ സ​ഭ പ​രി​സ്ഥി​തി ക​മ്മീ​ഷ​ന്‍റെ​യും സി​എ​സ്‌​ഐ സി​ന​ഡ് പ​രി​സ്ഥി​തി വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ വൈ​ദി​ക സെ​മി​നാ​ര്‍ നാ​ളെ 9.30 മു​ത​ല്‍ മാ​ര്‍​ത്തോ​മ്മ സ​ഭ കൗ​ണ്‍​സി​ല്‍ ചേം​ബ​റി​ല്‍ ന​ട​ക്കും. ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ പൗ​ലോ​സ് എ​പ്പി​സ്‌​കോ​പ്പ, ബി​ഷ​പ് മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
കാ​ലാ​വ​സ്ഥ അ​തി​ജീ​വ​നം ഒ​രു ദൈ​വ​ശാ​സ്ത്ര ശാ​സ്ത്രീ​യ പ്ര​തി​ക​ര​ണം എ​ന്ന​താ​ണ് പ​ഠ​ന​വി​ഷ​യം. റ​വ. ജോ​ണ്‍ സാ​മു​വേ​ല്‍, ഡോ. ​ടി.​ഡി. സ​ജീ​വ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

കുടുംബസംഗമം

തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ എ​ല്ലാ സി​സി​ടി​വി ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും കു​റ്റ​പ്പു​ഴ -മു​ത്തൂ​ർ റോ​ഡി​ലെ ന​ട​പ്പാ​ത​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് കാ​ൽ​ന​ട​യാ​ത്ര​യ്ക്ക് യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും കു​റ്റ​പ്പു​ഴ സെ​ൻ​ട്ര​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​നു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് തോ​മ​സ് പി. ​അ​ത്യാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ർ​ഗീ​സ് സി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.