തൊ​ഴി​ലു​റ​പ്പി​ല്‍ കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ വി​ഭാ​വ​നം ചെ​യ്യ​ണം: ആ​ന്‍റോ ആ​ന്‍റ​ണി
Sunday, October 2, 2022 11:08 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ വി​ഭാ​വ​നം ചെ​യ​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ജി​ല്ലാ വി​ക​സ​ന ഏ​കോ​പ​ന നി​രീ​ക്ഷ​ണ സ​മി​തി (ദി​ഷാ) യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

സാ​ധാ​ര​ണ​ക്കാ​രാ​യ ധാ​രാ​ളം കു​ടും​ബ​ങ്ങ​ളു​ടെ വ​രു​മാ​ന മാ​ര്‍​ഗ​മാ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ നൂ​റു ശ​ത​മാ​നം തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം.
തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പി​ന്നി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ള്‍ പ്ര​ശ്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു പോ​ക​ണം. ജ​ല ദൗ​ര്‍​ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കി​ണ​ര്‍ റീ​ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തു​ക​ള്‍ വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്ക​ണം.

ശു​ചി​ത്വ മേ​ഖ​ല​യി​ല്‍ ഖ​ര​ദ്ര​വ്യ മാ​ലി​ന്യ പ​ദ്ധ​തി​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കി അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് സോ​ക്ക്പി​റ്റു​ക​ള്‍ ക​മ്പോ​സ്റ്റ് പി​റ്റു​ക​ള്‍ എ​ന്നി​വ നി​ര്‍​മി​ച്ചു ന​ല്‍​ക​ണം. പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ല്‍ ഇ​നി​യും 25 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നി​രി​ക്കേ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചു​ള്ള റോ​ഡു​ക​ള്‍ കോ​ർ നെ​റ്റ്‌​വ​ര്‍​ക്കി​ല്‍ ല​ഭ്യ​മ​ല്ല.
സ്വ​ന്ത​മാ​യി സ്ഥ​ല​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​ങ്ക​ണ​വാ​ടി നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ക്ക​ണ​മെ​ന്നും എം​പി നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന ത​ല​ത്തി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ പു​ര​സ്‌​കാ​ര അ​ര്‍​ഹ​രാ​യ മൈ​ല​പ്ര, നെ​ടു​മ്പ്രം, റാ​ന്നി അ​ങ്ങാ​ടി, ക​ട​മ്പ​നാ​ട്, ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് മൊ​മെ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. എം​ജി​എ​ന്‍​ആ​ര്‍​ഇ ജി​എ​സ് മൊ​ബൈ​ല്‍ പോ​സ്റ്റ​ര്‍ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ അ​ശോ​ക് കു​മാ​ര്‍, ബോ​ബി പോ​ത്ത​ന്‌ എ​ന്നീ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളാ​യ പ്രി​യ വി. ​ടൈ​റ്റ​സ്, ഉ​ഷാ​കു​മാ​രി എ​ന്നി​വ​ര്‍​ക്കും എം​പി സ​മ്മാ​നം ന​ല്‍​കി. എ​ഡി​എം ബി. ​രാ​ധ​കൃ​ഷ്ണ​ന്‍, ത​ദ്ദേ​ശ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​ക്ട​ര്‍ എ​ന്‍. ഹ​രി, ടി.​കെ. സാ​ജു, ടി. ​ജോ​സ്, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.