വ​യോ​ജ​ന ദി​നാ​ഘോ​ഷം
Monday, October 3, 2022 10:49 PM IST
ഇ​ല​ന്തൂ​ർ: അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യോ​ജ​ന കൂ​ട്ടാ​യ്മ​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ക​ളെ​യും ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. അ​ന്ന​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഓ​ട​ക്കു​ഴ​ല്‍ വി​ദ്വാ​ന്‍ എ​സ്. രാ​ജീ​വ്, ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ഡ​മി അ​വാ​ര്‍​ഡ് ജേ​താ​വ് രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ നാ​ര​ങ്ങാ​നം, പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ സാ​മു​വ​ല്‍ പ്ര​ക്കാ​നം, സാ​റാ​മ്മ ജോ​ണ്‍ മേ​ലു​ക​ര, പി.​വി. ശാ​ന്ത​മ്മ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​യ​ശ്രീ, ‍ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക ര​മ്യ കെ. ​തോ​പ്പിൽ എന്നിവർ ക്ലാസെടുത്തു.

മെ​ഗാ​ ക്വി​സ്

കോ​ന്നി: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ സ്വ​ദേ​ശ് മെ​ഗാ ക്വി​സ് സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡാ​നി​ഷ് പി. ​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഫി​ലി​പ്പ് ജോ​ർ​ജ്, എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ര​ജി​ത ആ​ർ. നാ​യ​ർ, ജെ​മി ചെ​റി​യാ​ൻ, ഡി. ​ര​ഞ്ജി​നി, മ​നോ​ജ് ത​ച്ചി​റ​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്കൃ​ത​ദി​നാ​ഘോ​ഷം

പ​ത്ത​നം​തി​ട്ട: സം​സ്കൃ​ത അ​ക്കാ​ദ​മി​ക്‌ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​സ്കൃ​ത ദി​നാ​ഘോ​ഷം അ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് എം​എം യു​പി സ്കൂ​ളി​ൽ ന​ട​ന്നു. അ​ടൂ​ർ എ​ഇ​ഒ സീ​മാ ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ത്ത​നം​തി​ട്ട ഡി​ഇ​ഒ ഷീ​ലാ​കു​മാ​രി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.