ച​രി​ത്ര​ത്തി​ന്‍റെ വി​സ്മ​യ​ജാ​ല​കം തു​റ​ന്ന് "ജ്യോ​തി​ർ​ഗ​മ​യ 2022'
Monday, October 3, 2022 10:49 PM IST
ത​ടി​യൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും നാ​ടി​ന്‍റെ ച​രി​ത്ര​ത്തെ​യും സം​സ്കാ​ര​ത്തെ​യും കു​റി​ച്ച് അ​വ​ബോ​ധം പ​ക​രാ​ൻ ത​ടി​യൂ​ർ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ൽ ഒ​രു​ക്കി​യ ജ്യോ​തി​ർ​ഗ​മ​യ-2022 ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. 'സ​മൂ​ഹ​മ​ധ്യ​ത്തി​ൽ തു​റ​ന്ന ഒ​രു ഏ​ക​ദി​ന മ്യൂ​സി​യം' എ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ നാ​ട്ടു​ശാ​സ്ത്രം, നാ​ട്ടു​ഗ​ണി​തം, നാ​ട്ടു​ജീ​വി​തം, നാ​ട്ടു​ഭ​ക്ഷ​ണം, നാ​ട​ൻ​ക​ല, നാ​ട്ടു​ച​രി​ത്രം എ​ന്നി​വ​യി​ൽ ആ​റ് പ്ര​ദ​ർ​ശ​ന​ശാ​ല​ക​ളും ഒ​പ്പം സം​സ്കൃ​തീ​ശാ​ല​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്ര-​ശി​ല്പ ര​ച​ന​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച സ​ർ​ഗ​ശാ​ല​യു​മാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യ​ത്.

ആ​യി​ര​ത്തി​ൽ​പ്പ​രം പൗ​രാ​ണി​ക​വ​സ്തു​ക്ക​ള​ട​ങ്ങി​യ പു​രാ​വ​സ്തു​ശേ​ഖ​രം മേ​ള​യി​ൽ ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തി. രാ​ജ​ഭ​ര​ണ​കാ​ല​ത്തെ നാ​ണ​യ​ങ്ങ​ൾ, അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ, പ്രാ​ചീ​ന വീ​ട്ടു​സാ​മാ​ന​ങ്ങ​ൾ, ആ​ഭ​ര​ണ​പ്പെ​ട്ടി​ക​ൾ, വെ​റ്റി​ല​ച്ചെ​ല്ലം മു​ത​ൽ എ​ഴു​ത്താ​ണി വ​രെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, പൂ​ജാ​സാ​മ​ഗ്രി​ക​ൾ, വി​ള​ക്കു​ക​ൾ, ആ​വി​ർ​ഭാ​വ​കാ​ലം മു​ത​ലു​ള്ള റേ​ഡി​യോ ട്രാ​ൻ​സി​സ്റ്റ​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം കാ​ഴ്ച​ക്കാ​ർ​ക്ക് അ​ത്ഭു​ത​വും അ​റി​വും പ​ക​ർ​ന്നു ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ 200 എ​ണ്ണ​ച്ഛാ​യ-​ജ​ല​ച്ഛാ​യ​ചി​ത്ര​ങ്ങ​ൾ, 80 ക​ളി​മ​ൺ ശി​ല്പ​ങ്ങ​ൾ എ​ന്നി​വ സ​ർ​ഗ​ശാ​ല​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ത​ടി​യൂ​ർ എ​ൻ​എ​സ്എ​സ് ടി​ടി​ഐ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മേ​ള​യു​ടെ ഭാ​ഗ​മാ​യി.
ര​ണ്ടു മാ​സ​ത്തെ പ​ഠ​നാ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ക​ണ്ടെ​ത്തി​യ അ​മൂ​ല്യ​വ​സ്തു​ക്ക​ളാ​ണ് മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. സ​മീ​പ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ത്ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും മേ​ള​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ഇ​ത് ഒ​രു പു​തി​യ പ​ഠ​നാ​നു​ഭ​വ​മാ​ണെ​ന്നും ച​രി​ത്രം പ​ഠ​ക്കേ​ണ്ട​തു ജ​ന​മ​ധ്യ​ത്തി​ൽ നി​ന്നു​കൊ​ണ്ടാ​ണെ​ന്നും ഇ​തി​നാ​യി പു​തി​യ പ​ഠ​ന​സം​വി​ധാ​ന​ങ്ങ​ൾ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്കൂ​ളി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ. മ​നു, സ്റ്റാ​ഫ് കോ-​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശ്രീ​ക​ല വി. ​നാ​യ​ർ, ദേ​വി​ക എ​സ്. കു​മാ​ർ, വി.​സി. ധ​ന്യ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത കു​റു​പ്പ് നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി. ​ആ​ർ. ശ്രീ​രേ​ഖ, ടി​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ആ​ർ. ബി​ജു, സ്റ്റാ​ഫ് കോ-​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശ്രീ​ക​ല വി. ​നാ​യ​ർ, ദേ​വി​ക എ​സ്. കു​മാ​ർ, വി.​സി. ധ​ന്യ, മു​ൻ അ​ധ്യാ​പ​ക​ൻ കൃ​ഷ്ണ​ക്കു​റു​പ്പ്, ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ. മ​നു, അ​ധ്യാ​പി​ക പി.​കെ. ഗി​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.