സ​ര്‍​വേ സ​ഭ​ക​ള്‍ രൂ​പീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും
Friday, October 7, 2022 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ന​ട​ക്കു​ന്ന വി​ല്ലേ​ജു​ക​ളി​ല്‍ ഗ്രാ​മ​സ​ഭ​ക​ളു​ടെ മാ​തൃ​ക​യി​ല്‍ സ​ര്‍​വേ സ​ഭ​ക​ള്‍ രൂ​പീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ഗ്രാ​മ​സ​ഭ​ക​ളു​ടെ മാ​തൃ​ക​യി​ല്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ സ​ര്‍​വേ സ​ഭ​ക​ള്‍ രൂ​പ​വ​ത​ക​രി​ച്ച് ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യു​ടെ ല​ക്ഷ്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്ക​ണ​മെ​ന്ന മ​ന്ത്രി കെ. ​രാ​ജ​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് സ​ര്‍​വേ സ​ഭ​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​ത്. എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​ജ്യോ​തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്‌​ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച സ​മി​തി​യു​ടെ പ്ര​തി​മാ​സ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി.
ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ന​ട​ക്കു​ന്ന 12 വി​ല്ലേ​ജു​ക​ളി​ലെ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. 12 മു​ത​ല്‍ 25 വ​രെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും സ​ര്‍​വേ സ​ഭ​ക​ള്‍ ന​ട​ത്തി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ലൂ​ടെ ജ​ന​ങ്ങ​ളെ അ​വ​ബോ​ധ​മു​ള്ള​വ​രാ​ക്കു​ന്ന​തി​ന് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ന​ട​പ​ടി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ടം ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കും. ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ റാ​ന്നി, കോ​ന്നി, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കു​ക​ളി​ലെ വി​ല്ലേ​ജു​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്.
കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ കോ​ഴ​ഞ്ചേ​രി, ഇ​ല​ന്തൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര, ഓ​മ​ല്ലൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലെ ഡ്രോ​ണ്‍ സ​ര്‍​വേ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി. കോ​ന്നി താ​ലൂ​ക്കി​ല്‍ വ​ള്ളി​ക്കോ​ട് വി​ല്ലേ​ജി​ലെ ഡ്രോ​ണ്‍ സ​ര്‍​വേ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. ഇ​തു പൂ​ര്‍​ത്തി​യാ​യ​തി​നു​ശേ​ഷം മൈ​ല​പ്ര, പ്ര​മാ​ടം വി​ല്ലേ​ജു​ക​ളി​ലും ആ​രം​ഭി​ക്കും. വ​ന​പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ കോ​ന്നി താ​ഴം, ത​ണ്ണി​ത്തോ​ട്, റാ​ന്നി താ​ലൂ​ക്കി​ലെ അ​ത്തി​ക്ക​യം, ചേ​ത്ത​ക്ക​ല്‍ വി​ല്ലേ​ജു​ക​ളി​ല്‍ ഡ്രോ​ണ്‍ സ​ര്‍​വേ സാ​ധ്യ​മ​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി. ​ജ​യ​ശീ, സ​ര്‍​വേ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ്ര​ഭാ​മ​ണി, ജി​ല്ലാ സ​ര്‍​വേ സൂ​പ്ര​ണ്ട് ടി.​പി. സു​ദ​ര്‍​ശ​ന​ന്‍ സ​ര്‍​വേ സൂ​പ്ര​ണ്ടു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.