എം.ജി. സോമൻ സ്മരണാഞ്ജലി: നാടക കളരി തുടങ്ങി
1243167
Friday, November 25, 2022 10:25 PM IST
തിരുവല്ല: എം.ജി. സോമൻ സ്മരണാഞ്ജലിയോടനുബന്ധിച്ച് എംജിഎസ് ഫൗണ്ടേഷൻ നടത്തുന്ന ദ്വിദിന നാടകക്കളരിക്ക് തുടക്കമായി. തിരുവല്ല മാർത്തോമ്മ കോളജിൽ ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് കളരിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മാർത്തോമ്മ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻമാരായ കൃഷ്ണപ്രസാദ്, മോഹൻ അയിരൂർ, ഭാരവാഹികളായ ജോർജ് മാത്യു, എം. സലിം, സാജൻ വർഗീസ്, പ്രഫ. മാത്യു ശങ്കർ, പ്രഫ. സി.എ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. കോളജ് വിദ്യാർഥി വരച്ച എം.ജി. സോമന്റെ ഛായാചിത്രം മകൻ സാജി സോമന് ശ്യാമപ്രസാദ് സമ്മാനിച്ചു. സാജൻ വർഗീസ് പ്രസംഗിച്ചു. സജീവൻ നമ്പിയത്ത് നാടക കളരിക്ക് നേതൃത്വം നൽകി.
ഇന്ന് വൈകുന്നേരം നാലിന് ക്യാമ്പ് സമാപിക്കും. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് സർടടിഫിക്കറ്റുകൾ വിതരണം ചെയ്യും.