യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മി​ന് ജൂ​ബി​ലി മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു
Saturday, November 26, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ്ര​ഥ​മ അ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി​യി​ലും പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി​യി​ലും സ​ഭ​യു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ദ​രം.പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

രാ​വി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മ​കി​ത്വം വ​ഹി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ഡോ. ഷാ​ജി മാ​ണി​കു​ളം, രൂ​പ​ത​യി​ലെ വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ക്നാ​നാ​യ ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത തു​ട​ങ്ങി​യ​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു.
വൈ​കു​ന്നേ​രം ഓ​മ​ല്ലൂ​ർ ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജൂ​ബി​ലി ആ​ശം​സ സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പു​ന​ലൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, ക്നാ​നാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ കു​ര്യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ്, യാ​ക്കോ​ബാ​യ സ​ഭ​യി​ലെ ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്, മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, മാ​ർ​ത്താ​ണ്ഡം രൂ​പ​താ​ധ്യ​ക്ഷ​ൻ വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സ്, ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ കെ.​വി. പോ​ൾ റ​ന്പാ​ൻ, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, അ​ടൂ​ർ പ്ര​കാ​ശ്, എം​എ​ൽ​എ​മാ​രാ​യ കെ.​യു. ജ​നീ​ഷ് കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ൺ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, ഓ​മ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി, രാ​ജു ഏ​ബ്ര​ഹാം, രാ​ഷ്‌​ട്രീ​യ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.