ദുര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ ക​ർ​മ​സേ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു തു​ട​ക്ക​ം
Monday, November 28, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: അ​ത്യാ​ഹി​ത സ​മ​യ​ത്ത് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​വും അ​റി​വും മ​നഃ​സാ​ന്നി​ധ്യ​വും സ​ന്ന​ദ്ധ​സേ​ന അം​ഗ​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. സാ​മൂ​ഹി​ക സ​ന്ന​ദ്ധ സേ​ന ഡ​യ​റ​ക്ട​റേ​റ്റും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ന്ന​ദ്ധ സേ​ന വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കാ​യു​ള്ള ദു​ര​ന്ത മു​ന്നൊ​രു​ക്ക പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
അ​ത്യാ​ഹി​ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്ത് എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് എ​ന്ന് ചി​ന്തി​ച്ചെ​ടു​ക്കാ​നു​ള്ള മ​ന​സാ​ന്നി​ധ്യം പ​ല​പ്പോ​ഴും ന​മ്മ​ള്‍​ക്ക് ഉ​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ല്‍ കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യും ഏ​തു ദു​ര്‍​ഘ​ട സാ​ഹ​ച​ര്യ​ത്തെ​യും ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യും. ഇ​തു​പോ​ലെ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ അ​തി​നു സ​ഹാ​യ​ക​മാ​കും.
ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ ധാ​ര​ണ​യോ​ടെ​യു​ള്ള കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ജി​ല്ല​യി​ല്‍ ഉ​ട​നീ​ളം ഉ​ണ്ടാ​ക​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ല്‍ ക​രു​ത്തു​റ്റ ഒ​രു സ​ന്ന​ദ്ധ സേ​ന വേ​ണ​മെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം സ്വ​യം സു​ര​ക്ഷ കൂ​ടി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സ​ന്ന​ദ്ധ​സേ​ന അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ളെ ക​ള​ക്ട​ര്‍ ഓ​ര്‍​മി​പ്പി​ച്ചു.
ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​ജി. ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ ജി. ​മോ​ഹ​ന​കു​മാ​ര​ന്‍ നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ര​ച​ന ചി​ദം​ബ​രം, ഹ​സാ​ഡ് അ​ന​ലി​സ്റ്റ് ജോ​ണ്‍ റി​ച്ചാ​ര്‍​ഡ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ​ന്ന​ദ്ധ സേ​ന അം​ഗ​ങ്ങ​ളാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.
പ​ത്ത​നം​തി​ട്ട അ​ഗ്നി​ശ​മ​ന​സേ​ന അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി. ​സ​ന്തോ​ഷ് കു​മാ​ര്‍, ഡോ. ​അ​രു​ണ്‍ ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.