മ​ണ്ണ​ടി​യി​ൽ ക്ഷീ​ര സം​ഗ​മ​വും കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​വും
Tuesday, November 29, 2022 10:48 PM IST
അ​ടൂ​ർ: പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് മ​ണ്ണ​ടി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക്ഷീ​ര​സം​ഗ​മ​വും ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ മ​ണ്ണ​ടി​യി​ൽ ന​ട​ക്കും.
നാ​ളെ പ​ക്ഷി, മൃ​ഗ പ്ര​ദ​ർ​ശ​ന​വും ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ഉ​രു​ക്ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി കാ​ലി​ത്തീ​റ്റ​യും ധാ​തു ല​വ​ണ മി​ശ്രി​ത​വും ന​ൽ​കും. വി​വി​ധ​യി​ന​ങ്ങ​ളാ​യി 100 ക​ന്നു​കാ​ലി​ക​ൾ പ​ങ്കെ​ടു​ക്കും. മ​ണ്ണ​ടി താ​ഴ​ത്ത് ജം​ഗ്ഷ​നി​ലാ​ണ് പ്ര​ദ​ർ​ശ​നം. വി​ജ​യി​ക​ളാ​കു​ന്ന ക​ർ​ഷ​ക​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. സം​ഗ​മം പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ന് മ​ണ്ണ​ടി ക്ഷീ​ര​സം​ഘം പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ക്കും. കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന ക​ർ​ഷ​ക​ർ​ക്ക് ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ന​ൽ​കും. നാ​ളെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഡ​യ​റി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

താ​ലൂ​ക്ക് വി​ക​സ​ന
സ​മി​തി യോ​ഗം

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ഡി​സം​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.