ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, November 29, 2022 10:48 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട ഗീ​താ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ഒ​ന്നാ​യി തു​ല്യ​രാ​യി ത​ടു​ത്തു നി​ര്‍​ത്താം എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍​വ​ഹി​ക്കും.
ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് ഗീ​താ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മാ​പി​ക്കു​ന്ന റാ​ലി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ശ്വേ​ത നാ​ഗ​ര്‍​കോ​ട്ടി മു​ഖ്യാ​തി​ഥി​യാ​വും. ഡി​എം​ഒ ഡോ. ​എ​ല്‍. അ​നി​ത കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ് റെ​ഡ് റി​ബ​ണ്‍ അ​ണി​യി​ക്ക​ലും നി​ര്‍​വ​ഹി​ക്കും. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.
എ​യ്ഡ്സ് ദി​നാ​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ക്കു​ന്ന ദീ​പം തെ​ളി​യി​ക്ക​ല്‍ ച​ട​ങ്ങ് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സെ​മി​നാ​റു​ക​ള്‍, ര​ക്ത​ദാ​ന ക്യാ​മ്പു​ക​ള്‍, റെ​ഡ് റി​ബ​ണ്‍ ധ​രി​ക്ക​ല്‍, എ​ക്സി​ബി​ഷ​ന്‍, സ്‌​കി​റ്റു​ക​ള്‍, ദീ​പം തെ​ളി​യി​ക്ക​ല്‍, ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​എം​ഒ ഡോ. ​എ​ൽ. അ​നി​താ​കു​മാ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ജി​ല്ലാ​ത​ല പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ കാ​ക്കാ​ര​ശി നാ​ട​കം പ​ത്ത​നം​തി​ട്ട മു​ദ്ര സ്‌​കൂ​ള്‍ ഓ​ഫ് പെ​ര്‍​ഫോ​മിം​ഗ് ആ​ര്‍​ട്സ് അ​വ​ത​രി​പ്പി​ക്കും.