പെ​രു​നാ​ട്ടി​ൽ തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം മ​റി​ഞ്ഞു
Tuesday, November 29, 2022 10:48 PM IST
റാ​ന്നി: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മ​റി​ഞ്ഞു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പെ​രു​നാ​ട് മു​റി​ക്ക​യ്യ​ൻ മു​ക്കി​ന് സ​മീ​പം മു​പ്പ​തോ​ളം അ​ടി
താ​ഴ്ച​യി​ലേ​ക്കാ​ണ് വാ​ൻ മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​ക്കി.

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു

റാ​ന്നി: ശ​ബ​രി​മ​ല പാ​ത​യി​ൽ കു​മ്പ​ളാം​പൊ​യ്ക​യി​ൽ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു തോ​ട്ടി​ലേ​ക്ക് മ​റ​ഞ്ഞു. ഇ​രു​വ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല. ചി​റ്റാ​റി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ദ​ന്പ​തി​ക​ൾ.
ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ തോ​ട്ടി​ൽ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​ർ​ന്നി​രു​ന്നു എ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും കൃ​ത്യ​സ​മ​യ​ത്തു​ള്ള ഇ​ട​പെ​ട​ലാ​ണ് വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

പി​ക്ക​പ് വാ​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

റാ​ന്നി: ചെ​ത്തോ​ങ്ക​ര - അ​ത്ത​ക്ക​യം റോ​ഡി​ൽ ക​ക്കു​ടി​മ​ൺ വ​ലി​യ വ​ള​വി​ൽ പി​ക്ക​പ് വാ​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. നി​യ​ന്ത്ര​ണം​വി​ട്ട വാ​ൻ റോ​ഡി​ൽ നി​ന്നു താ​ഴേ​ക്ക് മ​റി​ഞ്ഞെ​ങ്കി​ലും മ​ര​ച്ചി​ല്ല​യി​ൽ ത​ട്ടി​നി​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.
ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ​യാ​ണ് അ​പ​ക​ടം. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ്ഥ​ല​ത്ത് യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ സ്വ​കാ​ര്യ​ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു.