നി​ർ​മ​ല​പു​രം ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Saturday, December 3, 2022 11:23 PM IST
ചു​ങ്ക​പ്പാ​റ: നി​ർ​മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ 8, 9, 10, 11 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
എ​ട്ടി​ന് വൈ​കു​ന്നേ​രം 4.45ന് ​വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ജോ​സ​ഫ് പു​തി​യാ​പ​റ​മ്പി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. പ​ത്തി​നു രാ​വി​ലെ 6.45ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം. ച​ങ്ങ​നാ​ശേ​രി സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ കാ​ർ​മി​ക​നാ​കും.

11നു ​രാ​വി​ലെ 9.45ന് ​സ​പ്ര, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ​മി​ലി അ​പ്പോ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ​ട്ട​ണ പ്ര​ദ​ക്ഷി​ണം. ദേ​വാ​ല​യ​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച് ക​ണ​യം​പ്ലാ​ക്ക​ൽ​പ​ടി ചു​റ്റി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ആ​ദ്യ​ഫ​ല ലേ​ലം, വൈ​കു​ന്നേ​രം ആ​റി​ന് റം​ശ, ക​ലാ​സ​ന്ധ്യ, കൊ​ടി​യി​റ​ക്ക്.വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ, ട്ര​സ്റ്റി​മാ​രാ​യ സോ​ണി കൊ​ട്ടാ​രം, തോ​മ​സു​കു​ട്ടി വേ​ഴ​മ്പ​തോ​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.