മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​ന ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് മു​ത​ൽ ആ​റാ​ട്ടു​പു​ഴ​യി​ൽ
Tuesday, January 24, 2023 10:35 PM IST
കോ​ഴ​ഞ്ചേ​രി: മാ​ര്‍​ത്താ​മ്മ സ​ഭ ചെ​ങ​ന്നൂ​ര്‍ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ക​ണ്‍​വ​ന്‍​ഷ​ന്‍​ഷ​ന്‍ ഇ​ന്നു മു​ത​ല്‍ 29 വ​രെ ആ​റാ​ട്ടു​പു​ഴ ഡോ.​സ​ഖ​റി​യാ​സ് മാ​ര്‍ തെ​യോ​ഫി​ലാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത സ്മാ​ര​ക ത​രം​ഗം മി​ഷ​ന്‍ ആ​ക്ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കും.
ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​മാ​ത്യൂ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ‌ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ.​സ​ജേ​ഷ് മാ​ത്യൂ​സ് പ്ര​സം​ഗി​ക്കും. നാ​ളെ മു​ത​ൽ ശ​നി​വ​രെ 6.30 നു​ള​ള പൊ​തു​യോ​ഗ​ങ​ളി​ല്‍ റ​വ.​ഫെ​നോ എം.​തോ​മ​സ്, റ​വ.​സാം റ്റി.​കോ​ശി, ബ്ര​ദ​ര്‍ ജോ​ര്‍​ജ് ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 27നു ​രാ​വി​ലെ 10 ന് ​സേ​വി​കാ സം​ഘ​ത്തി​ന്റെ​യും സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ​യും പൊ​തു​യോ​ഗ​ങ​ളി​ല്‍ റ​വ.​ ഏ​ബ്ര​ഹാം പി.​ഉ​മ്മ​നും മൂ​ന്നി​ന് വോ​ള​ണ്ടി​യേ​ഴ്‌​സ് മീ​റ്റിം​ഗി​ല്‍ റ​വ.​ഡോ.​തോ​മ​സ് കു​ര്യ​ന്‍ അ​ഞ്ചേ​രി​യും പ്ര​സം​ഗി​ക്കും. 28നു ​രാ​വി​ലെ എ​ട്ടി​ന് കു​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ന് റ​വ.​ലി​ജു രാ​ജു താ​മ​ര​ക്കു​ടി നേ​തൃ​ത്വം ന​ല്‍​കും. മൂ​ന്നി​ന് ന​ട​ക്കു​ന്ന ഭ​ദ്രാ​സ​ന യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​ല്‍ റ​വ.​ഷി​ബി വ​ര്‍​ഗീ​സ് പ്ര​സം​ഗി​ക്കും.
29നു ​രാ​വി​ലെ എ​ട്ടി​ന് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ല്‍ തോ​മ​സ് മാ​ര്‍ ത‌ീ​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത​തി​ല്‍ കു​ര്‍​ബാ​ന ശു​ശ്രൂ​ഷ ന​ട​ക്കും. 11 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ല്‍ ബ്ര​ദ​ര്‍ ജോ​ര്‍​ജ് ചെ​റി​യാ​ന്‍ മു​ഖ്യ സ​ന്ദ​ശം ന​ല്‍​കും.