പഴയിടം: സെന്റ് മൈക്കിൾസ് ഇടവക ശതാബ്ദിയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാളും 28 മുതൽ ഫെബ്രുവരി അഞ്ചുവരെ നടക്കുമെന്നു വികാരി ഫാ. ജോസഫ് പാലത്തിങ്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
28ന് ഉച്ചകഴിഞ്ഞു 3.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന - സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, തുടർന്ന് ഇടവകയിലെ 85 വയസിനു മുകളിൽ പ്രായമുള്ളവർ, വിവാഹ സുവർണ, രജത ജൂബിലി ദന്പതികൾ, മുൻ കൈക്കാരൻമാർ, സെന്റ് മൈക്കിൾസ് സ്കൂളിൽനിന്നു വിരമിച്ച അധ്യാപകർ, സൺഡേ സ്കൂൾ അധ്യാപകർ എന്നിവരെ ആദരിക്കും.
29ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാന - കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, 5.30ന് ഇടവക ശതാബ്ദി പൊതുസമ്മേളനം ഉദ്ഘാടനവും ഭവന സമർണവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഇടവക ഡയറക്ടറി പ്രകാശനവും, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഇടവക ചരിത്രം യുട്യൂബ് പ്രകാശനവും, ആന്റോ ആന്റണി എംപി ഇടവക വെബ്സൈറ്റ് പ്രകാശനവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉപഹാരസമർണവും നിർവഹിക്കും.
വികാരി ഫാ. ജോസഫ് പാലത്തിങ്കൽ, വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ ജോർജ്കുട്ടി, ജെയിംസ് പി. സൈമൺ, സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എമേഴ്സൺ ദേവസ്യ, പഞ്ചായത്തംഗങ്ങളായ എ.ആർ. രാജപ്പൻനായർ, മോളി മൈക്കിൾ, അഭിലാഷ് ബാബു, എസ്എച്ച് പ്രൊവിൻഷ്യാൾ സിസ്റ്റർ മേരി ഫിലിപ്പ് എസ്എച്ച്, തോമസ് വർഗീസ് ഓണയാത്തുംകുഴിയിൽ എന്നിവർ പ്രസംഗിക്കും.
30ന് വൈകുന്നേരം നാലിനു വിശുദ്ധ കുർബാന, 5.30ന് സെമിത്തേരി സന്ദർശനം. 31ന് രാവിലെ 10ന് സമൂഹബലി. ഫെബ്രുവരി ഒന്നിനു വൈകുന്നേരം നാലിനു ലത്തീൻ ക്രമത്തിൽ വിശുദ്ധ കുർബാന, 5.30ന് വാഹനവെഞ്ചെരിപ്പ്.
രണ്ടിന് രാവിലെ 8.30ന് ശതാബ്ദി സ്മാരകമായി നിർമിച്ചുനൽകുന്ന ഭവനത്തിന്റെ വെഞ്ചരിപ്പ്, വൈകുന്നേരം നാലിനു മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാന.
മൂന്നിന് ഉച്ചകഴിഞ്ഞ് 3.30ന് നൊവേന, വിശുദ്ധ കുർബാന, 5.30ന് കലാസന്ധ്യ. നാലിനു വൈകുന്നേരം നാലിനു വിശുദ്ധ കുർബാന, ആറിനു പ്രദക്ഷിണം, രാത്രി ഒന്പതിനു സ്നേഹവിരുന്ന്.
അഞ്ചിനു രാവിലെ 6.30ന് വിശുദ്ധ കുർബാന - മാർ മാത്യു അറയ്ക്കൽ, 10ന് വിശുദ്ധ കുർബാന - ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, ഉച്ചയ്ക്കു 12ന് പ്രദക്ഷിണം, രാത്രി ഏഴിനു നാടകം.
തോമസ് വർഗീസ് ഓണയാതുകുഴി, പോൾ ആന്റണി തോന്പുന്നയിൽ, സുജിത് പള്ളിപ്പുറത്തുശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.