സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളി​ൽ ആ​ദ്യം പ്ര​തി​ക​രി​ക്കാ​നാ​കു​ന്ന​ത് സ്ത്രീ​ക​ൾ​ക്ക്: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Friday, January 27, 2023 10:31 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ ആ​ദ്യം മ​ന​സി​ലാ​ക്കാ​നും പ്ര​തി​ക​രി​ക്കാ​നു​മാ​കു​ന്ന​ത് സ്ത്രീ​ക​ൾ​ക്കാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക​ത്തീ​ഡ്ര​ലി​ൽ മ​ധ്യ​തി​രു​വി​താം​കൂ​ർ ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ന്‍റെ വ​നി​താ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫി​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​നി​താ സ​മാ​ജം കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഫി​ലി​പ്പ് ത​ര​ക​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജി​ജി സാ​മു​വ​ൽ, തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന മു​ൻ സെ​ക്ര​ട്ട​റി ഫാ. ​ടൈ​റ്റ​സ് ജോ​ർ​ജ്, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഗ​ബ്രി​യേ​ൽ ജോ​സ​ഫ്, ഫാ. ​വ​ർ​ഗീ​സ് ക​ളീ​ക്ക​ൽ, ഫാ. ​റോ​യ് മാ​ത്യു, ഫാ. ​കോ​ശി വി. ​വ​ർ​ഗീ​സ്, റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ് വ​ട്ട​പ്പ​റ​മ്പി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, വ​നി​താ സ​മാ​ജം ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ത്സ​മ്മ ചെ​റി​യാ​ൻ, സി​സ്റ്റ​ർ സാ​റാ, ഡോ. ​തോ​മ​സ് ജോ​ൺ മാ​മ്പ​റ, ഷി​ജു തോ​മ​സ് ബ്രേ​ദ​ർ സ്റ്റീ​ഫ​ൻ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ ന​ട​ന്ന ധ്യാ​ന​ത്തി​ന് മ​ല​ങ്ക​ര സ​ഭാ മാ​സി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​സ​ക്ക​റി​യ തോ​മ​സ് പു​തു​പ്പ​ള്ളി നേ​തൃ​ത്വം ന​ൽ​കി.
ഇ​ന്നു രാ​വി​ലെ 10ന് ​സു​വി​ശേ​ഷ സം​ഗ​മ​ത്തി​ൽ ഫാ. ​ലൈ​ജു മാ​ത്യു മൈ​ല​പ്ര ക്ലാ​സ് ന​യി​ക്കും. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രി ജോ​ൺ ബെ​ർ​ള ഇ​ന്ന് ര​ണ്ടി​ന് മാ​ക്കാം​കു​ന്ന് ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ലെ​ത്തും.

കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി​യു​ടെ വി​ള​യാ​ട്ടം

മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തു​രു​ത്തി​ക്കാ​ട് എ​ട​ത്ത​നാ​ട്ട് രാ​ജീ​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ഇ​രു​ന്നൂ​റോ​ളം വാ​ഴ​തൈ​ക​ൾ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. ക​ല്ലൂ​പ്പാ​റ, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ട്ടു​പ​ന്ന ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ൻ​നാ​ശ​മാ​ണ് കാ​ട്ടു​പ​ന്നി വി​ത​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.