പു​ത​മ​ണ്ണി​ല്‍ താ​ത്കാ​ലി​ക സം​വി​ധാ​നം വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം
Sunday, January 29, 2023 10:24 PM IST
റാ​ന്നി: പു​ത​മ​ണ്ണി​ല്‍ താ​ത്കാ​ലി​ക​പാ​ല​വും പാ​ത​യും എ​ന്ന ആ​വ​ശ്യ​മേ​റു​ന്നു. കോ​ഴ​ഞ്ചേ​രി - റാ​ന്നി റോ​ഡി​ല്‍ ത​ക​ര്‍​ന്ന പു​തു​മ​ണ്‍ പാ​ല​ത്തി​നു പ​ക​രം പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തു​വ​രെ താ​ത്കാ​ലി​ക സം​വി​ധാ​നം എ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നു പി​ന്തു​ണ​യു​മാ​യി വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും രം​ഗ​ത്തെ​ത്തി.

റാ​ന്നി​യി​ല്‍​നി​ന്നു കോ​ഴ​ഞ്ചേ​രി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ലെ പാ​ലം ത​ക​ര്‍​ന്ന​ത് ഗ​താ​ഗ​ത സം​വി​ധാ​നം അ​പ്പാ​ടെ താ​റു​മാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ബ​സു​ക​ള്‍ കീ​ക്കൊ​ഴൂ​ര്‍ പെ​രൂ​ര്‍​ച്ചാ​ല്‍ പാ​ല​ത്തി​ലൂ​ടെ ക​യ​റി ചെ​റു​കോ​ല്‍​പ്പു​ഴ - റാ​ന്നി റോ​ഡി​ലെ​ത്തി​യാ​ണ് പോ​കു​ന്ന​ത്. വീ​തി കു​റ​ഞ്ഞ ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​ന് ഈ ​വാ​ഹ​ന ബാ​ഹു​ല്യം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്നി​ല്ല. ബ​സോ​ട്ടം നി​ല​ച്ച കീ​ക്കാ​ഴൂ​ര്‍ മു​ത​ല്‍ മേ​ലു​ക​ര​വ​രെ​യു​ള്ള ഭാ​ഗ​ത്തെ യാ​ത്രാ​ക്ലേ​ശ​വും അ​തി​രൂ​ക്ഷ​മാ​ണ്. പു​ത​മ​ണ്ണി​ലെ​ത്തു​ന്ന ബ​സു​ക​ള്‍ അ​ന്ത്യാ​ള​ന്‍​കാ​വ് വ​ഴി തി​രി​ച്ചു​വി​ട്ടു പാ​ല​ത്തി​ന്‍റെ മ​റു​ക​ര​യി​ല്‍ എ​ത്തി സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്നു. ഇ​തു​വ​ഴി ക​ഴി​ഞ്ഞ​ദി​വ​സം ഓ​ടി​യ ബ​സു​ക​ള്‍ ന​ഷ്ട​ക്ക​ണ​ക്ക് നി​ര​ത്തി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പ​ത്തു​കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം സ​ഞ്ച​രി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം.

ത​ക​ര്‍​ന്ന പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗം അ​ട​ച്ച് ഇ​രു​വ​ശ​ത്തെ​യും പു​തി​യ നി​ര്‍​മി​തി​ക​ള്‍​ക്കു മു​ക​ളി​ലൂ​ടെ കാ​ല്‍​ന​ട യാ​ത്ര​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പെ​രു​ന്തോ​ട്ടി​ല്‍ മ​ണ്ണി​ട്ടു​റ​പ്പി​ച്ച് താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ക്കാം

റാ​ന്നി: പു​തു​മ​ണ്‍ പാ​ലം ത​ക​ര്‍​ന്ന സ്ഥാ​ന​ത്ത് പെ​രു​ന്തോ​ട്ടി​ല്‍ കോ​ണ്‍​ക്രീ​റ്റ് പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് മ​ണ്ണി​ട്ടു​റ​പ്പി​ച്ച് താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ച്ച് ബ​സു​ക​ള്‍ ക​ട​ത്തി​വി​ട​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു​വും സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ രാ​ജു ഏ​ബ്ര​ഹാം എ​ക്‌​സ് എം​എ​ല്‍​എ​യും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യും ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ. ​പ​ത്മ​കു​മാ​ര്‍‌, കോ​ഴ​ഞ്ചേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലി​ന്‍‌, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി റോ​യി ഓ​ലി​ക്ക​ല്‍ എ​ന്നി​വ​രും ജി​ല്ലാ​സെ​ക്ര​ട്ട​റി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കോ​ഴ​ഞ്ചേ​രി​യി​ല്‍​നി​ന്ന് പു​ത​മ​ണ്‍ മ​റു​ക​ര വ​രെ​യും റാ​ന്നി​യി​ല്‍​നി​ന്ന് പു​ത മ​ണ്‍​വ​രെ​യും കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള ബ​സു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.