പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വിവിധ പരിപാടികൾ ജില്ലയിൽ നടന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയോദ്ഗ്രഥന സദസ് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അനില്‍ തോമസ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, എഐസിസി അംഗം മാലേത്ത് സരളാദേവി, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, ബിനു ചക്കാലയില്‍, സജി കൊട്ടയ്ക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട: ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 74 -ാമത് രക്തസാക്ഷിത്വദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഹരികുമാർ പുതങ്കര, പി.കെ. ഗോപി, വി.എൻ. ജയകുമാർ സുരേഷ് കലഞ്ഞൂർ, വസന്തൻ ചിറ്റാർ തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട: കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റിയുടെയും ആറന്മുള നിയോജകമണ്ഡലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച മഹാത്മജിയുടെരക്തസാക്ഷി ദിനാചരണം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ ഏബൽ മാത്യുവിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. സാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് ഗാന്ധി സ്മൃതി സന്ദേശം നൽകി. ജില്ലാ വൈസ് ചെയർമാൻ അബ്ദുൽ കലാം ആസാദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജി. റെജി, വൈസ് പ്രസിഡന്റ് പ്രഫ. ജി. ജോൺ, ജില്ലാ സെക്രട്ടറി ജോസ് പനച്ചക്കൽ, ലീല രാജൻ, മേഴ്സി സാമുവേൽ, രാജൻ പടിയറ തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നി: കേരള പ്രദേശ് ഗാന്ധിദർശൻവേദി കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വദിനാചരണ പരിപാടികൾ ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്തിന്റെ അധ്യക്ഷതയിൽ പുഷ്പാർച്ചന കെപിസിസി മെംബർ മാത്യു കുളത്തുങ്കലിന്റെ നേതൃത്വത്തിൽ നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതാ വേദി സംസ്ഥാന സെക്രട്ടറി എലിസബത്ത് അബു, ലീലാ രാജൻ, ജില്ലാ പ്രസിഡന്റ് ഏബൽ മാത്യു, കെ.ജി. റെജി, ജോർജ് യോഹന്നാൻ, പ്രഫ. ജി. ജോൺ, മോൻസി ഡാനിയേൽ, ബിന്ദു ബിനു, രാജൻ പടിയറ എന്നിവർ പ്രസംഗിച്ചു.
കോന്നി: കേരള സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കോന്നിയിൽ നടന്ന രക്തസാക്ഷിത്വ ദിനാചരണ പരിപാടികൾ കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ ഉദ്ഘാടനം ചെയ്തു.
റഷീദ് മുളന്തറ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഗിരീശൻ നായർ മുഖ്യസന്ദേശം നൽകി. ക്യാപ്റ്റൻ സി.വി. വർഗീസ്, സന്തോഷ് കുമാർ, ജോർജ് മോഡി, രാജീസ് കൊട്ടാരം, അനീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
ഗാന്ധിസ്മൃതിയും
അനുമോദനവും
തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതിയും സംസ്ഥാന, ജില്ലാ നേതാക്കൾക്ക് സ്വീകരണവും അനുമോദനവും നടത്തി. പ്രസിഡന്റ് പി.എം. മാത്യു അധ്യക്ഷത വഹിച്ചു. പ്രഫ. പി.എസ്. സഖറിയ ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന-ജില്ലാ നേതാക്കളെ അനുമോദിച്ചു. ചെറിയാൻ ചെന്നീർക്കര, വൈ. റഹിം റാവുത്തർ, സി.വി. വർഗീസ്, ഡോ. കെ. സാറാമ്മ, സെക്രട്ടറി കെ.വി. തോമസ്, കെ.എ. ശാന്തകുമാരി, പി. വിജയൻ, എം.ജെ. ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.
പ്രഭാഷണ പരന്പര
അടൂർ: മഹാത്മാഗാന്ധിയുടെ എഴുപത്തി അഞ്ചാം രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് യുവകലാസാഹിതി നേതൃത്വത്തിൽ തുടക്കം കുറിച്ച ഗാന്ധി സ്മൃതിയുടെ ജില്ലാതല ഉദ്ഘാടനം സാഹിത്യ സാംസ്കാരികപ്രവർത്തകരുടെ പങ്കാളിത്തത്തോടെ അടൂരിൽ നടന്നു.
ഗാന്ധി - ജീവിക്കുന്ന രക്തസാക്ഷി, മതനിരപേക്ഷതയുടെ കാവലാൾ എന്നീ വിഷയങ്ങളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിട്ടത്. എഴുത്തുകാരനും പ്രഭാഷകനുമായ സി. ഗോപിനാഥൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് ലക്ഷ്മി മംഗലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തെങ്ങമം ഗോപകുമാർ, രേഖാ അനിൽ, ഷാജി തോമസ്, ചന്ദ്രബാബു, രാജി ചെറിയാൻ, ജിജു കിരുക്കുഴി, മായാ ഉണ്ണികൃഷ്ണൻ, ആർ. സതീഷ്, അടൂർ പ്രതാപ് എന്നിവർ പ്രസംഗിച്ചു.