കണ്ണംപള്ളി പള്ളിയിൽ തിരുനാൾ മൂന്നു മുതൽ
1263344
Monday, January 30, 2023 10:09 PM IST
റാന്നി: കണ്ണംപള്ളി സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ നടക്കും. മൂന്നിനു വൈകുന്നേരം 4.15ന് ഉണ്ണിമിശിഹാ കുരിശടിയിൽ നൊവേന. 4.30ന് വികാരി ഫാ. മാത്യു പുതുമന കൊടിയേറ്റും. ലദീഞ്ഞിനേ തുടർന്ന് ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ ആഘോഷമായ സുറിയാനി കുർബാനയർപ്പിക്കും. ആറിന് സെമിത്തേരിയിൽ പ്രാർഥന. 6.30 ന് വാഹന വെഞ്ചരിപ്പ്.
നാലിന് ഉച്ചകഴിഞ്ഞ് 3.30ന് രൂപങ്ങൾ വെഞ്ചരിപ്പ്. 4.30ന് ഫാ. ഫിലിപ്പ് തായില്യം മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. ആറിന് ഇടവക ദിനത്തോടനുബന്ധിച്ച് 6.45ന് രാഗസന്ധ്യ. 8.45ന് സ്നേഹവിരുന്ന്.
അഞ്ചിനു രാവിലെ ഏഴിന് ഫാ. ജോർജ് കൊട്ടാടിക്കുന്നേൽ വിശുദ്ധ കുർബാനയർപ്പിക്കും. 10.30ന് ഫാ. ബിനു കാരുവള്ളി ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കും. വൈകുന്നേരം അഞ്ചിന് കൂപ്പ് സെന്റ് തോമസ് കുരിശുപള്ളി അങ്കണത്തിൽ ചെണ്ടമേളം. 5.30ന് ബാൻഡുമേളം. ആറിന് തിരുനാൾ പ്രദക്ഷിണം. 6.30ന് കണ്ണംപള്ളി കുരിശടിയിലും 7.30ന് കക്കുടിമൺ പന്തലിലും ലദീഞ്ഞ്. ഫാ. ജെയിംസ് ഒരപ്പാൻചിറ തിരുനാൾ സന്ദേശം. 8.45ന് കൊടിയിറക്ക്.
തിരുനാൾ ദിവസങ്ങളിൽ നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിന് സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി ഫാ. മാത്യു പുതുമന അറിയിച്ചു.