റാ​ന്നി വി​ജ്ഞാ​ന ഗ്രാ​മ​ത്തി​ന് സ​ർ​ക്കാ​ർ​ത​ല സ​മി​തി
Monday, January 30, 2023 10:09 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി വി​ജ്ഞാ​ന ഗ്രാ​മം (നോ​ള​ജ് വി​ല്ലേ​ജ്) പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​നും ഏ​കോ​പ​ന​ത്തി​നു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ചെ​യ​ർ​മാ​നാ​യി സ​മി​തി രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.
പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ വൈ​സ് ചെ​യ​ർ​മാ​നും തൊ​ഴി​ൽ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ക​ൺ​വീ​ന​റു​മാ​യ സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കെ-​ഡി​സ്ക് സി​ഇ​ഒ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി, കെ​എ​എ​സ്ഇ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, അ​സാ​പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, എ​സ്ഐ​ഇ​ടി ഡ​യ​റ​ക്ട​ർ, സി​എം​ഡി ഡ​യ​റ​ക്ട​ർ, നോ​ള​ജ് വി​ല്ലേ​ജ് അ​ക്കാ​ഡ​മി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.
വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, ശി​ശു​ക്ഷേ​മം, പ്ര​വാ​സി ക്ഷേ​മം, നൈ​പു​ണ്യ പ​രി​ശി​ലീ​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യ്ക്കാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഏ​ബ്ര​ഹാ​മി​നാ​ണെ​ന്നു പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
റാ​ന്നി ബി​പി​സി ഷാ​ജി എ. ​സ​ലാം, വെ​ൺ​കു​റി​ഞ്ഞി എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ബി. ​രാ​ജ​ശ്രീ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
സ്കി​ൽ ആ​ൻ​ഡ്
ഇ​ന്ന​വേ​ഷ​ൻ ഹ​ബി​ന്
പ​ദ്ധ​തി​രേ​ഖ
റാ​ന്നി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ്കി​ൽ ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ ഹ​ബി​ന്‍റെ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കാ​ൻ സെ​ൻ​ട്ര​ൽ ഫോ​ർ മാ​നേ​ജ്മെ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​എം. ഏ​ബ്ര​ഹാം, അ​സാ​പ് എം​ഡി ഡോ. ​ഉ​ഷ ടൈ​റ്റ​സ്, കെ. ​ഡി​സ്ക് മെം​ബ​ർ സെ​ക്ര​ട്ട​റി ഡോ. ​പി.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഐ​സി​ടാ​ക് സി​ഇ​ഒ സ​ന്തോ​ഷ് കു​റു​പ്പ്, ഡി​ഡി​യു​ജി​കെ​വൈ പ്രോ​ഗ്രാം മാ​നേ​ജ​ർ പി.​എ​ൻ. ഷി​ബു, കെ​എ​എ​സ്ഇ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ സു​ബി​ൻ​ദാ​സ്, ആ​ർ. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ആ​വി​ഷ്കാ​ർ, ജ്വാ​ല
പ​ദ്ധ​തി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി
റാ​ന്നി​യി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ്കി​ൽ ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ ഹ​ബു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ദ്ധ​തി​യു​ടെ ആ​സൂ​ത്ര​ണ​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ത​ന്നെ റാ​ന്നി​യി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നോ​ള​ജ് വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി.
റാ​ന്നി​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ആ​പ്റ്റി​റ്റ്യൂ​ഡ് ആ​ൻ​ഡ് മാ​പ്പിം​ഗ്, കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പ​ഠ​നാ​നു​ഭ​വ​ങ്ങ​ളും സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ന്‍റെ കാ​ഴ്ച​ക​ളും ഒ​പ്പി​യെ​ടു​ത്ത് രൂ​പം ന​ൽ​കി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ ഇ ​ബു​ക്ക് ആ​വി​ഷ്കാ​റി​ന്‍റെ പ്ര​കാ​ശം, ഗ​ണി​ത​ത്തി​ന് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മി​ക​വ് തെ​ളി​യി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന ജ്വാ​ല എ​ന്ന പ​ദ്ധ​തി​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഒ​രു കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ മ​റ്റൊ​രു കോ​ള​ജി​ലെ​ത്തി വി​ഷ​യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും കൈ​മാ​റ്റം ചെ​യ്യു​ന്ന ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി ലേ​ണിം​ഗ് പ​ദ്ധ​തി തു​ട​ങ്ങ​യ​വ​യും റാ​ന്നി​യി​ൽ ന​ട​പ്പാ​ക്കി.

മൂ​ന്ന് അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലു​ക​ൾ,
പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന പ്രീ ​പ്രൈ​മ​റി​ക്ക്


പ്രീ ​പ്രൈ​മ​റി, സ്കൂ​ൾ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത​ലം വ​രെ മൂ​ന്ന് അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലു​ക​ൾ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി മു​ന്നോ​ട്ടു പോ​കു​ന്ന​ത്. മൂ​ന്ന് കൗ​ൺ​സി​ലു​ക​ളു​ടെ​യും ഏ​കോ​പി​ത​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
പ്രീ ​പ്രൈ​മ​റി, അ​ങ്ക​ണ​വാ​ടി എ​ന്നി​വ​യ്ക്കു മോ​ണ്ടി​സോ​റി അ​ധി​ഷ്ഠി​ത പാ​ഠ്യ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​ദ്ധ​തി ന​ട​പ്പാ​ക്കും. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ റാ​ന്നി നോ​ള​ജ് വി​ല്ലേ​ജി​ന് ബ​ജ​റ്റ് വി​ഹി​തം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ക്കൊ​ല്ല​ത്തെ ബ​ജ​റ്റി​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ന് സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ്ര​മോ​ദ് നാ​രാ​യ​ൺ പ​റ​ഞ്ഞു.