കോഴഞ്ചേരി -പുതമൺ ബസ് സർവീസ് തുടങ്ങി
1263651
Tuesday, January 31, 2023 10:20 PM IST
റാന്നി: പുതമൺ പാലത്തിന്റെ തകർച്ചയോടെ ഉടലെടുത്ത യാത്രാക്ലേശം പരിഹരിക്കുന്നതിലേക്ക് കോഴഞ്ചേരിയിൽ നിന്നു പുതമൺ വരെയെത്തി തിരികെ പോകുന്ന സ്വകാര്യബസ് സർവീസ് ആരംഭിച്ചു.
റാന്നി- കോഴഞ്ചേരി റൂട്ടിൽ പുതമൺ പാലത്തിന് ബലക്ഷയം സംഭവിച്ചതോടെ ഇതിലേയുള്ള വാഹനഗതാഗതം നിർത്തിവച്ചിരുന്നു. ബസുകൾ ചാക്കപ്പാലം, അന്ത്യാളൻകാവ് വഴി സർവീസ് നടത്തിയാൽ പത്ത് കിലോമീറ്റർ ദൂരം അധികം സഞ്ചരിക്കേണ്ടിവരും. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാ നായിട്ടാണ് പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ട് പുതമൺ പാലത്തിന്റെ ഇരുകരകളിലേക്കും റാന്നിയിൽ നിന്നും കോഴഞ്ചേരിയിൽ നിന്നും ബസ് സർവീസുകൾ ആരംഭിക്കണമെന്ന് കളക്ടറോടും ആർടിഒയോടും ആവശ്യപ്പെട്ടത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പുതമണ്ണിൽ നിന്നും കോഴഞ്ചേരിയിലേക്ക് ബസ് സർവീസ് ആരംഭിച്ചത്. ബസ് സർവീസ് പ്രമോദ് നാരായൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.