ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് ഡി​ജി​റ്റ​ല്‍ മി​ഷ​ന്‍ ജി​ല്ലാ​ത​ല വ​ർ​ക്ക് ഷോ​പ്പ് മൂ​ന്നി​ന്
Tuesday, January 31, 2023 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെയും ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് ഡി​ജി​റ്റ​ല്‍​മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കാ​യി മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ കെ​ജി​എം​ഒ​എ ഹാ​ളി​ല്‍ വ​ര്‍​ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ലു​മു​ള്ള (അ​ലോ​പ്പ​തി, ആ​യു​ഷ്, ഹോ​മി​യോ) സ്വ​കാ​ര്യ​ആ​ശു​പ​ത്രി, ക്ലി​നി​ക് ജീ​വ​ന​ക്കാ​രും വ​ര്‍​ക്‌​ഷോ​പ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഡി​എം​ഒ ഡോ.​എ​ല്‍ അ​നി​താ​കു​മാ​രി അ​റി​യി​ച്ചു.

അ​വ​ലോ​ക​ന യോ​ഗം എ​ട്ടി​ന്

പ​ത്ത​നം​തി​ട്ട: 2022-23ലെ ​ശ​ബ​രി​മ​ല ഉ​ത്സ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഏ​ജ​ന്‍​സി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ട്ടി​ന് രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്.​അ​യ്യ​ര്‍ അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​ടൂ​ർ: കെ​ല്‍​ട്രോ​ണി​ന്‍റെ അ​ടൂ​ര്‍ നോ​ള​ജ് സെന്‍റ​റി​ല്‍ പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ള്‍​ക്ക് യോ​ഗ്യ​മാ​യ ഡി​സി​എ, വേ​ഡ് പ്രോ​സ​സിം​ഗ് ആൻഡ് ഡാ​റ്റാ എ​ന്‍​ട്രി, ടാ​ലി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കും കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്വെ​യ​ര്‍ നെ​റ്റ് വ​ര്‍​ക്കിം​ഗ് വി​ത്ത് ലാ​പ്ടോ​പ് ടെ​ക്നോ​ള​ജി, പ്രീ ​സ്‌​കൂ​ള്‍ ടീ​ച്ച​ര്‍ ട്രെ​യി​നിം​ഗ് കോ​ഴ്സു​ക​ളു​ടെ പു​തി​യ ബാ​ച്ചി​ലേ​ക്കും അ​ഡ്മി​ഷ​ന്‍ തു​ട​ങ്ങി. ഫോ​ണ്‍: 9526 229 998.

ആ​റാം ക്ലാ​സ്പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് ആ​റാം ക്ലാ​സി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി എ​ട്ട് വ​രെ നീ​ട്ടി​യ​താ​യി വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യ പ്രി​ന്‍​സി​പ്പ​ല്‍ വി .​സു​ധീ​ര്‍ അ​റി​യി​ച്ചു.

പ്ര​കൃ​തി പ​ഠ​ന​ക്ലാ​സും പ​രി​സ്ഥി​തി ക്വി​സ് മ​ത്സ​ര​വും

പ​ന്ത​ളം: കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പ് സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം പ​ന്ത​ളം ബ്ലോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ങ്ങാ​രം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ പ്ര​കൃ​തി പ​ഠ​ന ക്ലാ​സും പ​രി​സ്ഥി​തി ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. പ​ന്ത​ളം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സു​നി​ത വേ​ണു പ​ഠ​ന​ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച് . ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​രി​ത​ക​ർ​മ​സേ​ന യൂ​ണി​യ​ൻ രൂ​പീ​ക​രി​ച്ചു

ഇ​ല​ന്തൂ​ർ: ഇ​ല​ന്തൂ​ർ ബ്ലോ​ക്ക്ത​ല ഹ​രി​ത ക​ർ​മ​സേ​ന യൂ​ണി​യ​ൻ (സി​ഐ​ടി​യു) രൂ​പീ​ക​ര​ണ യോ​ഗം സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ് എം. ​വി. സ​ഞ്ജു ഉ​ത്ഘാ​ട​നം ചെ​യ്തു. നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​ത്കാ​ലി​ക പാ​ലം വേ​ണം

റാ​ന്നി: പു​ത​മ​ണ്ണി​ൽ താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ച് ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.