വെറുപ്പിന്റെയും പകയുടെയും സംസ്കാരം ഇല്ലാതാക്കണം: ആർച്ച് ബിഷപ്
1263662
Tuesday, January 31, 2023 10:24 PM IST
തിരുവല്ല: വെറുപ്പിന്റെയും പകയുടെയും സംസ്കാരം സമൂഹത്തിൽ നിന്ന് പൂർണമായി ഇല്ലാതാക്കുവാൻ ബദൽ സംസ്കാരം സൃഷ്ടിച്ച മഹാത്മാവാണ് ഗാന്ധിജിയെന്ന് തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിലും ജോയ് ആലുക്കാസിന്റെ സഹകരണത്തിലും വിശ്വശാന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിർവരമ്പുകളില്ലാതെ സ്നേഹവും നീതിയും മാനവികതയും ഉയർത്തിപ്പിടിക്കുന്ന സമൂഹമായി നാം രൂപപ്പെടുമ്പോൾ മാത്രമാണ് ഗാന്ധിജിയുടെ ജീവിതം സന്ദേശമായി മാറുന്നതെന്നും ആർച്ച് ബിഷപ് ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു. ഇമാം അൽ ഹാഫിസ് നൗഫൽ ഹുസ്നി, ഡോ. രമേശ് ഇളമൺ നമ്പൂതിരി, റവ.ഡോ. റ്റി.റ്റി. സക്കറിയ, സെക്രട്ടറി റവ. തോമസ് പി. ജോർജ്, വൈഎം സിഎ സബ് റീജിയൻ ചെയർമാൻ ലിനോജ് ചാക്കോ, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി. റാഫേൽ, ബെൻസി തോമസ്, വിൻസി സഖറിയ, ആൻ മരിയ സുനിൽ എന്നിവർ പ്രസംഗിച്ചു.