പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു
Wednesday, February 1, 2023 10:16 PM IST
പ​ത്ത​നം​തി​ട്ട: പെ​ൻ​ഷ​ൻ​കാ​രോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ സ്‌​റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ ട്ര​ഷ​റി​ക​ൾ​ക്ക് മു​ന്പി​ൽ പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണ കു​ടി​ശി​ക, നാ​ല് ഗ​ഡു ക്ഷാ​മാ​ശ്വാ​സം എ​ന്നി​വ അ​നു​വ​ദി​ക്കു​ക, മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്, പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. കെ​എ​സ്എ​സ്പി​എ പ​ത്ത​നം​തി​ട്ട നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. മോ​ഹ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, കെ.​ജി. റെ​ജി, പി.​എ. മീ​രാ​പി​ള്ള, ഏ​ബ്ര​ഹാം വി. ​ചാ​ക്കോ, ഏ​ബ്ര​ഹാം മാ​ത്യു, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, പ്ര​ഫ. ബാ​ബു വ​ർ​ഗീ​സ്, ജോ​ൺ തോ​മ​സ് മാ​ന്പ്ര, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, റ്റി.​ജി. ജോ​യി​ക്കു​ട്ടി, പി. ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ന്നി​യി​ൽ
കോ​ന്നി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹം കോ​ന്നി​യി​ൽ ആ​രം​ഭി​ച്ചു.
മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ മു​മ്പി​ൽ ന​ട​ത്തു​ന്ന പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വ​നി​താ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ലി​സ​ബേ​ത്ത് അ​ബു നി​ർ​വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​അ​സീ​സ് കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ൺ​ഗ്ര​സ് കോ​ന്നി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ലാ രാ​ജ​ൻ, കെ.​പി. തോ​മ​സ്, എം.​എ. രാ​ജ​ൻ, രാ​ജ​ൻ പ​ടി​യ​റ, കെ ​ഇ. വ​ർ​ഗീ​സ്, ആ​ർ. കൈ​ലാ​സ്, ര​ഘു​നാ​ഥ​പി​ള്ള, പി.​എം. കു​ഞ്ഞു​മോ​ൻ, ടി.​ആ​ർ. ത​ങ്ക​ച്ച​ൻ, അ​ബ്ദു​ൾ സ​ലാം, മാ​ത്യു ഏ​ബ്ര​ഹാം, എം.​എം. ജോ​സ​ഫ്, ജോ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തി​രു​വ​ല്ല​യി​ൽ
തി​രു​വ​ല്ല: തി​രു​വ​ല്ല സ​ബ്ട്ര​ഷ​റി​ക്കു മു​ന്പി​ൽ സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​ത്യാ​ഗ്ര​ഹം ഒ​ന്നാം ദി​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബി​ജി​ലി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ​ഫ് വ​ർ​ഗീ​സ്, സി.​വി. വ​റു​ഗീ​സ്, കെ.​എ. ശാ​ന്ത​കു​മാ​രി, പി. ​വി​ജ​യ​ൻ, കെ. ​ച​ന്ദ്ര​ൻ, ജോ​ൺ ചെ​റി​യാ​ൻ, മാ​ത്യു ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി കെ.​വി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.