ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, February 1, 2023 10:16 PM IST
തി​രു​വ​ല്ല: ട്രാ​വ​ൽ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന 1.072 കി​ലോ ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കു​റ്റ​പ്പു​ഴ ആ​മ​ല്ലൂ​ർ പു​തു​പ്പ​റ​മ്പി​ൽ അ​ഖി​ൽ ബാ​ബു(22)​വി​നെ​യാ​ണ് തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ എ​റ​ണാ​കു​ള​ത്തു നി​ന്നു ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​ൽ എ​ത്തി​യ അ​ഖി​ലി​നെ ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി ഡാ​ൻ​സാ​ഫ് സം​ഘ​വും തി​രു​വ​ല്ല പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​ഖി​ലി​നെ പി​ടി​കൂ​ടി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി പി​ന്തു​ട​ർ​ന്ന ഡാ​ൻ​സാ​ഫ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ഖി​ലി​നെ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി നി​ല​യു​റ​പ്പി​ച്ചി​രു​ന്ന പോ​ലീ​സ് സം​ഘം ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ ത​ഹ​സി​ൽ​ദാ​ർ പി.​എ. സു​നി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.
ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി കെ.​എ. വി​ദ്യാ​ധ​ര​ൻ, ഡാ​ൻ​സാ​ഫ് എ​സ്ഐ അ​ജി സാ​മു​വേ​ൽ, എ​എ​സ്ഐ​മാ​രാ​യ അ​ജി​കു​മാ​ർ, മു​ജീ​ബ് തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്നും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ല്പ​ന ല​ക്ഷ്യ​മി​ട്ടാ​ണ് അ​ഖി​ൽ എ​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.