അ​ടൂ​ര്‍ ഫു​ട്ഓ​വ​ര്‍ ബ്രി​ഡ്ജ് പ​ദ്ധ​തി: പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ക് തു​ട​ക്ക​മാ​കു​ന്നു
Wednesday, February 1, 2023 10:19 PM IST
അ​ടൂ​ര്‍: ടൗ​ണ്‍ ഫു​ട്ഓ​വ​ര്‍ ബ്രി​ഡ്ജി​ന്‍റെ മ​ണ്ണു പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​റി​യി​ച്ചു. എം​എ​ൽ​എ എ​ന്ന നി​ല​യി​ല്‍ ന​ല്‍​കി​യ ക​ഴി​ഞ്ഞ ബ​ജ​റ്റ് നി​ര്‍​ദേ​ശ അം​ഗീ​കാ​ര​മാ​ണ് ഈ ​പ​ദ്ധ​തി. അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ലെ യാ​ത്രി​ക​രു​ടെ സൗ​ക​ര്യാ​ര്‍​ഥം വി​ഭാ​വ​നം ചെ​യ്ത മേ​ൽ​പ്പാ​ലം പ​ദ്ധ​തി​ക്കാ​യി 5.50 കോ​ടി രൂ​പ അ​ട​ങ്ക​ലാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.
പ​ന്ത​ള​ത്തും മ​റ്റൊ​രു ഫു​ട്ഓ​വ​ര്‍ ബ്രി​ഡ്ജ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി സാ​ധ്യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​ത്തി​നാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ ചു​മ​ത​ല. ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​നു മു​മ്പ് ത​ന്നെ പ​ദ്ധ​തി​യു​ടെ ടെ​ന്‍​ഡ​ർ ന​ട​പ​ടി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​നു​ബ​ന്ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു.