ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഇ​ന്നു മു​ത​ൽ
Saturday, February 4, 2023 10:28 PM IST
ചെ​റു​കോ​ൽ​പ്പു​ഴ: 111-ാമ​ത് അ​യി​രൂ​ർ - ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഇ​ന്നു പ​മ്പാ മ​ണ​ൽ​പ്പു​റ​ത്തെ ശ്രീ ​വി​ദ്യാ​ധി​രാ​ജ ന​ഗ​റി​ൽ ആ​രം​ഭി​ക്കും.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​യാ​ണ​ങ്ങ​ൾ രാ​വി​ലെ ചെ​റു​കോ​ൽ​പ്പു​ഴ​യി​ലെ​ത്തും. ഇ​വ​യെ സ്വീ​ക​രി​ച്ച് ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ർ​ന്ന് ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ശി​വ​ഗി​രി മ​ഠം പ്ര​സി​ന്‍റ് സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ശ്രീ​രം​ഗം മ​ന്നാ​ർ​ഗു​ഡി ആ​ശ്ര​മം മ​ഠാ​ധി​പ​തി ത്രി​ദ​ണ്ഡി ചെ​ന്ത​ല​ക്ക​ര ചെ​മ്പ​ക മ​ന്നാ​ർ​ഗു​ഡി ജീ​യാ​ർ സ്വാ​മി മ​ത​പ​രി​ഷ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ള​രീ​ധ​ര​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. നാ​ളെ മു​ത​ൽ വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ൽ ന​ട​ക്കും.

നാ​ളെ രാ​വി​ലെ 10ന് ​ധ​ർ​മാ​ചാ​ര്യ​സ​ഭ സ്വാ​മി ആ​ധ്യാ​ത്മാ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് അ​യ്യ​പ്പ​ഭ​ക്ത സ​മ്മേ​ള​നം ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ‌ . ​അ​ന​ന്ത​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​ആ​ർ. വീ​ര​മ​ണി​രാ​ജു മു​ഖ്യാ​തി​ഥി​യാ​കും.

ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് പ​മ്പാ​ന​ദി പു​ന​രു​ജ​ജീ​വ​ന ക​ർ​മ​സ​ഭ​യി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി. ​അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

11നു ​രാ​വി​ലെ എ​ട്ടി​ന് പ​മ്പാ​ന​ദി സം​ര​ക്ഷ​ണ​ത്തി​നും യു​വ​ത​ല​മു​റ​യെ മ​ദ്യം, മ​യ​ക്കു മ​രു​ന്ന് എ​ന്നി​വ​യി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും​വേ​ണ്ടി ആ​റ​ൻ​മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു മാ​ര​ത്ത​ൺ.
10ന് ​യു​വ​ജ​ന​സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം അ​ന​ഘാ​മൃ​താ​ന​ന്ദ​പു​രി സ്വാ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗം​ഗോ​ത്രി, കാ​ളി​കാം​ബാ​ൾ പീ​ഠം മ​ഠാ​ധി​പ​തി സ്വാ​മി പ​ര​മ​ഹം​സ പ​രി​വ്രാ​ജ​കാ​ചാ​ര്യ അ​ന​ന്ത​ശ്രീ​വി​ഭൂ​ഷി​ത നാ​രാ​യ​ണ​തീ​ർ​ഥ ശ​ങ്ക​രാ​ചാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.