മുസ്ലിംലീഗ് പ്രതിഷേധ സംഗമം
1264844
Saturday, February 4, 2023 10:40 PM IST
പത്തനംതിട്ട: സാധാരണക്കാരെ കൊള്ളയടിക്കുന്ന നിർദേശങ്ങൾ സംസ്ഥാന ബജറ്റിൽ നിന്നു പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നു മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.എം. ഹമീദ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ ന്യൂനപക്ഷ വിദ്യാർഥികളുടെ വിവിധ സ്കോളർഷിപ്പുകളിൽ നിന്നു രണ്ടായിരം കോടി രൂപ കുറച്ചത് അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുനിസിപ്പൽ പ്രസിഡന്റ് കെ.എം. രാജ അധ്യക്ഷത വഹിച്ചു. എൻ.എ. നൈസാം, ഹൻസലാഹ് മുഹമ്മദ്, എ. സഗീർ, ടി.ടി. യാസീൻ, നജീബ്, കെ.പി. നൗഷാദ്, എം. സിറാജ്, എം.എച്ച്. ഷാജി, യൂസഫ്, മുഹമ്മദ്, തൗഫീഖ്, അഹമ്മദ്, റിയാസ് മേപ്പുറത്ത്, റമീസ്, ഫൈസൽ സുൽത്താൻ, താഹ, ബേബി എന്നിവർ പ്രസംഗിച്ചു.