കോന്നി: യുവജനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്ത, സാധാരണ ജനവിഭാഗത്തിന്റെ ജീവിതം ദുസഹമാക്കുന്ന, കോന്നിയ്ക്ക് യാതൊരുവിധ പരിഗണനയും നല്‍കാതെ വഞ്ചിച്ച ജനദ്രോഹ സംസ്ഥാന ബജറ്റിനെതിരേ യൂത്ത് കോണ്‍ഗ്രസ് കോന്നി മഠത്തില്‍കാവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ്് കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജോയല്‍ മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചിത്രാ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. കോന്നി മണ്ഡലം പ്രസിഡന്റ് റോബിന് കാരാവള്ളില്‍, ശ്യാം എസ്. കോന്നി, പ്രവീണ്‍ പ്ലാവിളയില്‍, സിബി മൈലപ്ര, കാര്‍ത്തിക് മുരിങ്ങമംഗലം, അഭിലാഷ് കോന്നി, അഖില്‍ സന്തോഷ്, സൂരജ് കോന്നി, ബ്ലസന്‍, ജിഷ്ണു. എസ് മനോജ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ്
പത്തനംതിട്ട: ഒമ്പതാമത് പത്തനംതിട്ട ജില്ല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തില്‍ നടന്നു. കളരിപ്പയറ്റ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ്് ഡോ. പി.എ. ജോയ് ഗുരുക്കളുടെ അധ്യക്ഷതയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് ജില്ലാ സെക്രട്ടറി പി. ജി. പ്രമോദ്, ജില്ലാ പ്രസിഡന്റ്് അഭിലാഷ് ജി. കുറുപ്പ,് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് മെംബര്‍ എസ്. ശ്രീലേഖ, ആര്‍ഷ വിദ്യാവനം ചെയര്മാന് എം. കെ. രാജീവ്, യോഗ അധ്യാപകന് പി. എസ്്് പരമേശ്വരന്, ലളിതാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.