ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്തി​നു പ​മ്പാ​തീ​ര​ത്തു തു​ട​ക്ക​മാ​യി
Sunday, February 5, 2023 10:42 PM IST
ചെ​റു​കോ​ല്‍​പ്പു​ഴ: സ​നാ​ത​ന ധ​ര്‍​മ​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ ജീ​വി​ത​രീ​തി​യാ​ണ് ഭാ​ര​ത​ത്തി​ന്‍റേ​തെ​ന്നു ചെ​ന്നൈ ശ്രീ​രം​ഗം മ​ന്നാ​ര്‍​ഗു​ഡി ആ​ശ്ര​മം മ​ഠാ​ധി​പ​തി ത്രി​ദ​ണ്ഡി ചെ​ന്ത​ല​ക്ക​ര ചെ​മ്പ​ക മ​ന്നാ​ര്‍ ഗു​ഡി ജീ​യാ​ര്‍ സ്വാ​മി. അ​യി​രൂ​ര്‍ ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത​പ​രി​ഷ​ത്തി​ന്‍റെ 111 ാമ​ത് സ​മ്മേ​ള​നം പ​മ്പാ മ​ണ​ല്‍​പ്പു​റ​ത്തെ വി​ദ്യാ​ധി​രാ​ജ ന​ഗ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​കൃ​തി, ഭൂ​മി, ജ​ലം ഇ​വ​യെ​ല്ലാം ധ​ര്‍​മ​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​ണ്. ധ​ര്‍​മ​ത്തി​നെ​തി​രാ​യി ഇ​ട​പെ​ടാ​ന്‍ മ​നു​ഷ്യ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും സ്വാ​മി ചൂ​ണ്ടി​ക്കാ​ട്ടി.
സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ധി​രാ​ജ പു​ര​സ്‌​കാ​രം ഡോ.​എ​ഴു​മ​റ്റൂ​ര്‍ രാ​ജ​രാ​ജ​വ​ര്‍​മ​യ്ക്കു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ സ​മ്മാ​നി​ച്ചു.
സ്വാ​മി പ്ര​ജ്ഞാ​ന​ന്ദ, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ര്‍, എ.​ആ​ര്‍. വി​ക്ര​മ​ന്‍​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
എ​ട്ടു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന മ​ത​പ​രി​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ വി​ദ്യാ​ധി​രാ​ജ ന​ഗ​റി​ല്‍ ന​ട​ക്കും. 19ന് ​മ​ത​പ​രി​ഷ​ത്ത് സ​മാ​പി​ക്കും.