മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Monday, February 6, 2023 10:51 PM IST
പ​ത്ത​നം​തി​ട്ട: മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും മ​ധ്യ​സ്ഥ തി​രു​നാ​ള്‍ 10 മു​ത​ല്‍ 13 വ​രെ ന​ട​ക്കും.
പ​ത്തി​നു വൈ​കു​ന്നേ​രം 6.15ന് ​കൊ​ടി​യേ​റ്റോ​ടു​കൂ​ടി തി​രു​നാ​ള്‍ ആ​രം​ഭി​ക്കും. കൊ​ടി​യേ​റ്റി​നു​ശേ​ഷം മ​രി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കു​ട്ടി​ക്കാ​നം സ​ഹ്യാ​ദ്രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ.​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ല്‍ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
11ന് 3.30​ന് വി​വി​ധ സെ​റ്റു​ക​ളു​ടെ വാ​ദ്യ​മേ​ള​ങ്ങ​ള്‍ പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. 4.30ന് ​സീ​റോ മ​ല​ങ്ക​ര ആ​രാ​ധ​ന​ക്ര​മ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​ഷാ​ജി മാ​ണി​കു​ളം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30ന് ​വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യു​ടെ കു​രി​ശ​ടി​യി​ല്‍ ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ല്‍ നി​ര്‍​വ​ഹി​ക്കും. 8.30ന് ​പ്ര​ദ​ക്ഷി​ണം. പ​ള്ളി​യി​ല്‍ തി​രി​ച്ചെ​ത്തി ല​ദീ​ഞ്ഞും സ​മാ​പ​ന ആ​ശീ​ര്‍​വാ​ദ​ത്തി​നും ശേ​ഷം വാ​ദ്യ​മേ​ള​ങ്ങ​ള്‍ ന​ട​ക്കും.
12നു ​രാ​വി​ലെ 6.30ന് ​ഫാ. ജോ​സ​ഫ് മ​മ്പ​ള്ളി​ല്‍ വി​ശു​ദ്ധ കു​ർ​ബാ​ന അ​ര്‍​പ്പി​ക്കും. 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ർ​ബാ​ന​യ്ക്ക് റാ​ന്നി ഇ​ട​മ​ണ്‍ സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​ജേ​ക്ക​ബ് കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. റാ​ന്നി സി​റ്റ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് മ​രു​തോ​ലി​ല്‍ സ​ന്ദേ​ശം ന​ല്‍​കും. ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ പ്ര​ദ​ക്ഷി​ണ​വും ല​ദീ​ഞ്ഞും ന​ട​ക്കും. തു​ട​ര്‍​ന്ന് മേ​രി​മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ബാ​ന്‍റ് ഡി​സ്‌​പ്ലേ​യും നേ​ര്‍​ച്ച​വി​ള​മ്പും . രാ​ത്രി ഏ​ഴി​ന് മേ​രി​മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ "ക​ട​ലാ​സി​ലെ ആ​ന' എ​ന്ന സാ​മൂ​ഹി​ക​നാ​ട​കം ന​ട​ക്കും.
13-ന് ​രാ​വി​ലെ 6.15ന് ​കൃ​ത​ജ്ഞ​താ​ബ​ലി​യ​ര്‍​പ്പ​ണ​ത്തി​നു ശേ​ഷം കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ തി​രു​നാ​ള്‍​ക​ര്‍​മ​ങ്ങ​ള്‍ സ​മാ​പി​ക്കും. തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നു​വേ​ണ്ടി ഫൊ​റോ​നാ വി​കാ​രി ഫാ.​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജ​സ്റ്റി​ന്‍ പാ​ല​ത്ര, കൈ​ക്കാ​ര​ന്മാ​രാ​യ സി.​പി. ജോ​യി​ച്ച​ൻ, ജോ​സി തെ​ക്കു​പു​റം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.