ബ​ജ​റ്റി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കും: അ​പു ജോ​ൺ ജോ​സ​ഫ്
Monday, February 6, 2023 10:59 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​ജീ​വി​തം ദു​രി​ത പൂ​ർ​ണ​മാ​ക്കു​ന്ന അ​ന്യാ​യ​മാ​യ നി​കു​തി വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ഐ​ടി ആ​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​പു ജോ​ൺ ജോ​സ​ഫ്.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പെ​ട്രോ​ൾ,ഡീ​സ​ൽ സെ​സ് വ​ർ​ധി​പ്പി​ച്ച് വി​ല​ക്ക​യ​റ്റം ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഭൂ​മി​യു​ടെ ന്യാ​യ​വി​ല​യും കെ​ട്ടി​ട​നി​കു​തി​യും വൈ​ദു​തി ചാ​ർ​ജും വ​ർ​ധി​പ്പി​ച്ച​ത് ഏ​റെ ജ​ന​ദ്രോ​ഹ​മാ​ണ്. ഏ​ലം, കു​രു​മു​ള​ക് തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് അ​പു കു​റ്റ​പ്പെ​ടു​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി, പ്ര​ഫ.​ഡി. കെ. ​ജോ​ൺ, ജോ​ൺ കെ. ​മാ​ത്യൂ​സ്,സം​സ്ഥാ​ന ട്ര​ഷ​റ​ർ ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ , സം​സ്ഥാ​ന​അ​ഡ്വൈ​സ​ർ വ​ർ​ഗീ​സ് മാ​മ്മ​ൻ, ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​അം​ഗം കു​ഞ്ഞു കോ​ശി പോ​ൾ, സം​സ്ഥാ​ന ജ​ന​റ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ. ബാ​ബു വ​ർ​ഗീ​സ്, ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, കെ. ​ആ​ർ. ര​വി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ദീ​പു ഉ​മ്മ​ൻ, കെ.​എ​സ്. ജോ​സ്, രാ​ജു പു​ളി​മ്പ​ള്ളി​ൽ, വൈ. ​രാ​ജ​ൻ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള തുടങ്ങിയവർ പ്രസംഗിച്ചു.

പ്ര​സം​ഗ​മ​ത്സ​രം

തി​രു​വ​ല്ല: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ന​ട​ത്തു​ന്ന പി. ​എ​സ്. ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ പ്ര​സം​ഗ മ​ത്സ​രം 11നു ​വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ക്കും. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പ്ര​സം​ഗം, ക്വി​സ്, ല​ളി​ത​ഗാ​ന മ​ത്സ​ര​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു കോ​ള​ജി​ൽ​നി​ന്ന് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഓ​രോ വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും, ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്യും. ഫോ​ൺ : 9447456027.