പ​ന്നാ​യി - തേ​വേ​രി റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്നു; കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ യാ​ത്ര ന​ട​ത്തി
Monday, February 6, 2023 10:59 PM IST
തി​രു​വ​ല്ല: പ​ന്നാ​യി - തേ​വേ​രി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി കോ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​തേ​വ​രെ ഒ​ന്നും ന​ട​പ്പാ​ക്കാ​ത്ത​തി​ന​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ധ​ർ​ണം. 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ പ​മ്പാ​ന​ദി​യി​ൽ മ​ണ്ണും ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും വ​ന്ന​ടി​ഞ്ഞ് ന​ദി​യു​ടെ ആ​ഴം കു​റ​ഞ്ഞ​തോ​ടെ തു​ട​രെ​ത്തു​ട​രെ​യു​ള്ള വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ നേ​രി​ടു​ക​യാ​ണ്. അ​തു​കൂ​ടി​യാ​വു​മ്പോ​ൾ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം തീ​ർ​ത്തും ദു​രി​ത പൂ​ർ​ണ​മാ​ണ്. മ​ണ്ണും ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യെ​ങ്കി​ലും അ​തു​മെ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ് ക​ട​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തേ​വ​രി മ​ടേ​ലി​പ്പ​ടി​യി​ൽ​നി​ന്ന് പ​ന്നാ​യി സൈ​ക്കി​ൾ മു​ക്കി​ലേ​ക്ക് പ്ര​തി​ഷേ​ധ പ​ദ​യാ​ത്ര ന​ട​ത്തി.
പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശ​രി പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു പു​ളി​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്ക​റി​യ ക​രു​വേ​ലി​ൽ, വ​ർ​ഗീ​സ് മാ​മ്മ​ൻ, സാം ​ഈ​പ്പ​ൻ, കു​ഞ്ഞു​കോ​ശി പോ​ൾ, ബ്ല​സ​ൻ മാ​ലി​യി​ൽ, ഷി​ബു പു​തു​ക്കേ​രി​ൽ, എ​ബി വ​ർ​ഗീ​സ്, ജി​ബി​ൻ സ​ഖ​റി​യ തെ​റ്റി​ക്കാ​ട്ട്, വി. ​ആ​ർ. രാ​ജേ​ഷ്, ടോ​ണി കു​ര്യ​ൻ, സൂ​സ​മ്മ പൗ​ലോ​സ്, ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി, ഷാ​ന്‍റി ഏ​ബ്ര​ഹാം, ഷാ​നു മാ​ത്യു, ബാ​ബു വ​ലി​യ​കു​റ്റി​ക്കാ​ട്ടി​ൽ, റെ​ജി മ​ത്താ​യി, ജോ​സ് വി. ​ഡാ​നി​യേ​ൽ, ടോം ​ജോ​സ​ഫ് ഇ​ള​മ​ത, ഐ​പ്പ് ച​ക്കി​ട്ട തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.