സംസ്കാരവേദി ജില്ലാ കൺവൻഷൻ
1273847
Friday, March 3, 2023 10:14 PM IST
പത്തനംതിട്ട: കേരള കോൺഗ്രസ്-എം സംസ്കാരവേദി പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ. അലക്സ് മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ബിജു നൈനാൻ, ഫിലിം ഡയറക്ടർ എൻ. ഗിരീശൻ നായർ, കവി ആർ. രാമകൃഷ്ണൻ, മിമിക്രി ആർട്ടിസ്റ്റ് പി.കെ. കരുണാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോമൻ താമരച്ചാലിൽ, ഡോ. പി.ജെ. വർഗീസ്, ബാബുജി തര്യൻ, ഏബ്രഹാം കുരുവിള, ടി.എ. തോമസ് എന്നിവർ പ്രസംഗിച്ചു.
11ന് ഇലന്തൂരില്‍ നടക്കുന്ന മുലൂർ ജയന്തി സമ്മേളനത്തിന്റെയും സംസ്കാരവേദി ജില്ലാ സാഹിത്യ ഉത്സവത്തിന്റെയും സ്വാഗതസംഘം ബാബുജി തര്യൻ ജനറൽ കൺവീനറായി രൂപീകരിച്ചു.