റാ​ന്നി വ​ലി​യ പാ​ലം: വി​ല നി​ര്‍​ണ​യ ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍
Sunday, March 19, 2023 10:23 PM IST
റാ​ന്നി: വ​ലി​യ​പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്രോ​ച്ച് റോ​ഡി​നാ​യി സ്ഥ​ലം വ​സ്തു ഉ​ട​മ​ക​ളി​ല്‍ നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വി​ല നി​ശ്ച​യി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചു. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി വ​സ്തു ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ പ​ത്ത​നം​തി​ട്ട​യി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന വ​സ്തു​വി​ന്‍റെ അ​ടി​സ്ഥാ​ന വി​ല റി​പ്പോ​ർ​ട്ടി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​സ്തു​വി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന ദേ​ഹ​ണ്ഡ​ങ്ങ​ളു​ടെ​യും മ​റ്റ് നി​ര്‍​മി​തി​ക​ളു​ടെ​യും വി​ശ​ദ​വി​ല​നി​ര്‍​ണ​യ സ്റ്റേ​റ്റ്‌​മെ​ന്‍റ് ത​യാ​റാ​ക്കും. വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള അ​ന്തി​മ വി​ജ്ഞാ​പ​ന​മാ​യ 19 (1) പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് പ്രാ​ഥ​മി​ക വി​ജ്ഞാ​പ​ന കാ​ലാ​വ​ധി 2023 ജൂ​ലൈ 12 വ​രെ ദീ​ർ​ഘി​പ്പി​ച്ച് ഉ​ത്ത​ര​വാ​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്നു 26 കോ​ടി രൂ​പ അ​നു​വ​ദി​ച്ച റാ​ന്നി വ​ലി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം, അ​പ്രോ​ച്ച് റോ​ഡി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ല്ല എ​ന്ന കാ​ര​ണ​ത്താ​ല്‍ പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങു​ക​യാ​യി​രു​ന്നു. എം​എ​ല്‍​എ​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യേ തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ നീ​ണ്ട​തു കാ​ര​ണം നി​ര്‍​മാ​ണം വൈ​കാ​നി​ട​യാ​ക്കി. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ഇ​ട​പെ​ട്ടു റ​വ​ന്യൂ വ​കു​പ്പ് എ​ല്‍​എ വി​ഭാ​ഗ​ത്തി​ന്‍റെ നി​ര​വ​ധി യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചി​രു​ന്നു. സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍ ഇ​പ്പോ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​നി​ല്‍​ക്കു​ക​യാ​ണ്.
പാ​ല​ത്തി​ന് അ​ങ്ങാ​ടി ക​ര​യി​ല്‍ ഉ​പാ​സ​ന​ക​ട​വി​ല്‍ നി​ന്നു പേ​ട്ട ജം​ഗ്ഷ​ന്‍ വ​രെ​യും റാ​ന്നി ക​ര​യി​ല്‍ പെ​രു​മ്പു​ഴ ക​ട​വി​ല്‍ നി​ന്നു ബ്ലോ​ക്ക്പ​ടി വ​രെ​യും ഉ​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ള്‍​ക്കാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. കി​ഫ്ബി മു​ഖാ​ന്ത​രം നി​ര്‍​മി​ക്കു​ന്ന പ​ദ്ധ​തി​യാ​യ​തി​നാ​ല്‍ അ​പ്രോ​ച്ച് റോ​ഡി​ന് കു​റ​ഞ്ഞ​ത് 10 മീ​റ്റ​ര്‍ വീ​തി വേ​ണ​മെ​ന്നു നി​ബ​ന്ധ​ന​യും ഉ​ണ്ട്. ഇ​ത് അ​നു​സ​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ സ്ഥ​ലം അ​ള​ന്നു ക​ല്ലി​ട്ട് തി​ട്ട​പ്പെ​ടു​ത്തി വി​ല നി​ര്‍​ണ​യ ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ എ​ത്തി നി​ല്‍​ക്കു​ന്ന​ത്.