നന്മ, തിന്മകളെ തിരിച്ചറിയുന്നതില്‍ വിവേചനബുദ്ധി കാട്ടണം: മാര്‍ നിക്കോദിമോസ്
1279358
Monday, March 20, 2023 10:26 PM IST
അയിരൂര്‍: സമൂഹത്തിലെ നന്മ, തിന്മകളെ തിരിച്ചറിയുന്നതിനുള്ള വിവേചന ബുദ്ധി ചെറുപ്രായം മുതല്‍ പ്രകടമാക്കണമെന്നു നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത.
മലങ്കര ഓര്‍ത്തഡോക്സ് സണ്ഡേസ്കൂള് അയിരൂര്‍ ഡിസ്ട്രിക്ട്തല വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന് അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് ഫിലിപ്പ്, ഫാ. ഷെറിന് എസ്. കുറ്റിക്കണ്ടത്തില്‍, ഭദ്രാസന സെക്രട്ടറി ജോസ് കെ. ഏബ്രഹാം, കെ.ജെ. ഈപ്പന്, ബിജി ബിജു, സണ്ണി ഈപ്പന്, തോമസ് സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.