ഉ​ത്ത​മ സ​മൂ​ഹ​ത്തി​നു വാ​യ​നാ​ശീ​ലം അ​നി​വാ​ര്യം: യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം
Wednesday, March 22, 2023 10:47 PM IST
പ​ത്ത​നം​തി​ട്ട: ന​ഷ്ട​പ്പെ​ട്ടു​പോ​യ വാ​യ​നാ​ശീ​ലം തി​രി​കെ​പി​ടി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ സാം​സ്‌​കാ​രി​ക സ​മ്പ​ന്ന​ത ന​മു​ക്ക് തു​ട​ര്‍​ന്നും അ​വ​കാ​ശ​പ്പെ​ടാ​നാ​കൂ​വെ​ന്നു പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ്ര​ഥ​മ അ​ധ്യ​ക്ഷ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത. വ​ല്യ​യ​ന്തി എം​എ​സ്‌​സി എ​ല്‍​പി സ്കൂ​ളി​ന്‍റെ ന​വ​തി ആ​ഘോ​ഷ​വും വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ​ന്ധ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ക്കാ​തെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍​ക്ക് അ​ടി​മ​ക​ളാ​യി വ​ള​രു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്നു ന​ന്മ​യു​ള്ള ത​ല​മു​റ​യെ സൃ​ഷ്ടി​ക്കാ​ന്‍ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നു യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ സു​വ​ര്‍​ണ​ജൂ​ബി​ലി​യും മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്ന യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യെ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ തോ​മ​സ് ജോ​ര്‍​ജ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ന​വ​തി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ പ്ര​കാ​ശ​നം ചെ​യ്തു. സ്‌​കൂ​ളി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ടി​ന്‍റെ ആ​ദ്യ സം​ഭാ​വ​ന മാ​ത്യു മാ​ങ്കാ​വി​ല്‍ നി​ന്നു മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​ഷാ​ജി മാ​ണി​കു​ളം സ്വീ​ക​രി​ച്ചു.
രൂ​പ​ത ക​റ​സ്‌​പോ​ണ്ട​ന്‍റ് ഫാ. ​വ​ര്‍​ഗീ​സ് മാ​ത്യു കാ​ലാ​യി​ല്‍​വ​ട​ക്കേ​തി​ല്‍, വ​ല്യ​യ​ന്തി ജ​റു​സ​ലേം മാ​ര്‍​ത്തോ​മ്മ പ​ള്ളി വി​കാ​രി റ​വ. അ​നി​ല്‍ ടി. ​തോ​മ​സ്, സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ക്രി​സ്റ്റി ജോ​ണ്‍ ഒ​ഐ​സി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​ന്‍​സി തോ​മ​സ്, ന​വ​തി ആ​ഘോ​ഷ​ക്ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് മാ​ത്യു കാ​ട്ടു​ക​ല്ലി​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ​ജി കെ. ​സൈ​മ​ണ്‍, ക​ണ്‍​വീ​ന​ര്‍ സാം ​മാ​ത്യു വ​ല്യ​ക്ക​ര, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് തോ​മ​സ് മേ​ല​ക്കാ​ലാ​യി​ല്‍, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി എ.​എ​സ്. സോ​മ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​എ​സ്. സൗ​മ്യ, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി മി​ല​ന്‍ മാ​ത്യു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.