കു​ടി​ശി​ക തു​ക അ​നു​വ​ദി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കും: മ​ന്ത്രി
Thursday, March 23, 2023 10:48 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി, റാ​ന്നി വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് ഈ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഈ​റ്റ സം​ഭ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജി​എ​സ്ടി കു​ടി​ശി​ക തു​ക അ​നു​വ​ദി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​മെ​ന്നു മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.
റാ​ന്നി, കോ​ന്നി വ​ന​മേ​ഖ​ല​യി​ല്‍ സ്റ്റേ​റ്റ് ബാം​ബൂ കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ​റ്റ സം​ഭ​ര​ണം പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ കോ​ന്നി, റാ​ന്നി, വ​ട​ശേ​രി​ക്ക​ര റേ​ഞ്ചു​ക​ളി​ല്‍ നി​ന്നു 8200 മെ​ട്രി​ക് ട​ണ്‍ ഈ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, സ്റ്റേ​റ്റ് ബാം​ബൂ കോ​ര്‍​പ​റേ​ഷ​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം യ​ഥാ​സ​മ​യം ഈ​റ്റ സം​ഭ​രി​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ​റ്റ സം​ഭ​രി​ക്കു​ന്ന​തി​ല്‍ ജി​എ​സ്ടി കു​ടി​ശി​ക തീ​ര്‍​ക്കു​ന്ന​തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും തു​ക അ​നു​വ​ദി​ക്കു​ന്ന മു​റ​യ്ക്ക് ഈ​റ്റ വ​നം മേ​ഖ​ല​യി​ല്‍ നി​ന്നു ശേ​ഖ​രി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
2025 വ​രെ അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്ക് പ്ര​തി​വ​ര്‍​ഷം 10,000 മെ​ട്രി​ക് ട​ണ്‍ ഈ​റ്റ സൗ​ജ​ന്യ​മാ​യി ശേ​ഖ​രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ആ​യി​ട്ടു​ള്ള​താ​ണ്.