ദൈ​വി​ക​ജ്ഞാ​നം നേ​ടാ​നു​ള്ള വ്യ​ഗ്ര​ത എ​പ്പോ​ഴും ഉ​ണ്ടാ​ക​ണം: ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
Thursday, March 23, 2023 10:51 PM IST
പ​ത്ത​നം​തി​ട്ട: ദൈ​വി​ക​ജ്ഞാ​നം നേ​ടാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് ഒ​രു വി​ശ്വാ​സി​ക്ക് എ​പ്പോ​ഴും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തെ​ന്ന് ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ. പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ന്‍റെ ര​ണ്ടാം​ദി​വ​സം സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ്ഞാ​ന​ത്തോ​ടൊ​പ്പം മ​റ്റെ​ല്ലാ ദാ​ന​ങ്ങ​ളും സ്വ​ർ​ഗം ന​ൽ​കു​ന്ന​താ​ണ്. അ​പ്പോ​സ്ത​ല​ന്മാ​ർ പ്ര​ഘോ​ഷി​ച്ചി​രു​ന്ന​ത് ഈ ​ജ്ഞാ​ന​മാ​ണെ​ന്നു ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മ​നു​ഷ്യ​ര​ക്ഷ​യെ പ്ര​തി​യു​ള്ള ദൈ​വീ​ക പ​ദ്ധ​തി​ക​ൾ അ​ട​ങ്ങു​ന്ന ജ്ഞാ​നം. ക്രി​സ്തു​വി​നെ സം​ബ​ന്ധി​ച്ച ഈ ​ജ്ഞാ​നം വെ​ളി​പാ​ടി​ലൂ​ടെ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​രും വ​ച​ന ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്തു.

പ​ന്ത​ളം വൈ​ദി​ക​ജി​ല്ല​യി​ലെ വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ഇ​ന്ന​ലെ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ച​ത്.