മാ​യ അ​നി​ല്‍​കു​മാ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Friday, March 24, 2023 10:42 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മാ​യ അ​നി​ല്‍​കു​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​ളി​ക്കീ​ഴ് ഡി​വി​ഷ​നി​ല്‍ നി​ന്നു​ള്ള അം​ഗ​മാ​യ മാ​യ അ​നി​ല്‍​കു​മാ​ര്‍ (കേ​ര​ള കോ​ൺ‌​ഗ്ര​സ്) എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സാ​റാ തോ​മ​സ് പേ​ര് നി​ര്‍​ദേ​ശി​ക്കു​ക​യും രാ​ജി പി. ​രാ​ജ​പ്പ​ന്‍ പി​ന്താ​ങ്ങു​ക​യും ചെ​യ്തു. യു​ഡി​എ​ഫി​ൽ നി​ന്ന് ആ​രും​ത​ന്നെ മ​ത്സ​രി​ച്ചി​ല്ല. ജ​ന​താ​ദ​ൾ പ്ര​തി​നി​ധി​യാ​യി​രു​ന്ന സാ​റാ തോ​മ​സ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് മാ​യ അ​നി​ൽ കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ​ത്. എ​ൽ​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ഒ​രു​വ​ർ​ഷം മാ​യ​യ്ക്കു സ്ഥാ​ന​ത്തു തു​ട​രാം. പി​ന്നീ​ടു​ള്ള ര​ണ്ടു​വ​ർ​ഷ​വും സി​പി​എ​മ്മി​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം. ഈ ​കാ​ല‍​യ​ള​വി​ൽ സി​പി​ഐ​യ്ക്കും കേ​ര​ള കോ​ൺ​ഗ്ര​സി​നും ഓ​രോ വ​ർ​ഷം വീ​തം പ്ര​സി​ഡ​ന്‍റു സ്ഥാ​നം ല​ഭി​ക്കും.
ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പു​ളി​ക്കീ​ഴ് ഡി​വി​ഷ​നി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് മാ​യ അ​നി​ൽ കു​മാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. നേ​ര​ത്തെ ഈ ​ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന അ​ന്ന​മ്മ ജോ​സ​ഫ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. തി​ങ്ക​ളാ​ഴ്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ കൂ​ടി​യാ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലിക്കൊ​ടു​ത്തു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ന​ട​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, എ​ഡി​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​എ​സ്. നൈ​സാം, ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.