ഇ​ര​വി​പേ​രൂ​ര്‍ തോ​ട്ട​പ്പു​ഴ​യി​ലേ​തു മാ​തൃ​കാ കു​ടി​വെ​ള്ള പ​ദ്ധ​തി: മ​ന്ത്രി
Sunday, March 26, 2023 10:56 PM IST
ഇ​ര​വി​പേ​രൂ​ര്‍: ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​പ്പു​ഴ​യി​ല്‍ സം​യോ​ജി​ത​മാ​യി ന​ട​പ്പാ​ക്കി​യ കു​ടി​വെ​ള്ള പ​ദ്ധ​തി മാ​തൃ​ക മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തോ​ട്ട​പ്പു​ഴ ബൂ​സ്റ്റ​ര്‍ പ​മ്പ് ഹൗ​സി​ന്‍റെ​യും കോ​ഴി​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ​യും ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ ര​ണ്ടാം​ഘ​ട്ട കു​ട​വെ​ള്ള പ​ദ്ധ​തി​യു​ടെ​യും പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഇ​ര​വി​പേ​രൂ​ര്‍ തോ​ട്ട​പ്പു​ഴ ബൂ​സ്റ്റ​ര്‍ പ​മ്പ് ഹൗ​സി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ല്ലാ​വ​ർ​ക്കും വെ​ള്ളം

പൈ​പ്പ് ലൈ​ന്‍ ഇ​ടു​ക മാ​ത്ര​മ​ല്ല വെ​ള്ളം എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ പ​ദ്ധ​തി മാ​തൃ​ക​യാ​കു​ക​യാ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

തോ​ട്ട​പ്പു​ഴ​ശേ​രി, കോ​യി​പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഈ ​മാ​തൃ​ക വ്യാ​പി​പ്പി​ക്ക​ണം. ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ളം ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഇ​ര​വി​പേ​രൂ​ര്‍, കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി, പു​റ​മ​റ്റം, അ​യി​രൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്നു. വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​മാ​കു​മ്പോ​ള്‍ ഏ​റ്റ​വും അ​ധി​കം സ​ന്തോ​ഷം ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കു​ടി​വെ​ള്ളം ജ​ന​ങ്ങ​ള്‍​ക്കു ന​ന്നാ​യി എ​ത്തി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ തോ​ട്ട​പ്പു​ഴ ബൂ​സ്റ്റ​ര്‍ പ​മ്പ് ഹൗ​സി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും 12-ാം വാ​ര്‍​ഡി​ലെ കോ​ഴി​മ​ല കോ​ള​നി​യി​ലേ​ക്കു കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള പൈ​പ്പ് ലൈ​ന്‍ നീ​ട്ടാ​ൻ സം​സ്ഥാ​ന പ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ച 99.69 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത് യോ​ഗ​ത്തി​ല്‍ ഇ​ര​വി​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി.​ശ​ശി​ധ​ര​ന്‍​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ജ​ല അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ പി.​ബി. മ​നു റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജ​ല അ​ഥോ​റി​റ്റി ബോ​ര്‍​ഡ് അം​ഗം ഉ​ഷാ​ല​യം ശി​വ​രാ​ജ​ന്‍, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ജേ​ക്ക​ബ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്‍.​എ​സ്. രാ​ജീ​വ്, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​നീ​ഷ് കു​മാ​ര്‍, അ​നി​ല്‍ ബാ​ബു, കെ.​കെ. വി​ജ​യ​മ്മ, സു​സ്മി​ത ബൈ​ജു, ഷേ​ര്‍​ലി ജ​യിം​സ്, ആ​ര്‍. ജ​യ​ശ്രീ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എ​സ്.​ജി. കാ​ര്‍​ത്തി​ക, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എ.​ആ​ര്‍.​ര​മ്യ, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ പി.​കെ. പ്ര​ദീ​പ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.