പോ​ക്‌​സോ കേ​സി​ല്‍ 73-കാ​ര​ന് 47 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്
Tuesday, March 28, 2023 11:02 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി സ്വ​ദേ​ശി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ സ്‌​കൂ​ളി​ല്‍നി​ന്നു മ​ട​ങ്ങുംവ​ഴി സ​മീ​പ​ത്തെ റ​ബ​ര്‍​തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ എ​ഴു​പ​ത്തി​മൂ​ന്നു​കാ​ര​ന് 47 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്.
വെ​ച്ചൂ​ച്ചി​റ കും​ഭി​ത്തോ​ട് വെ​ട്ടി​ക്ക​ല്‍ കു​ഞ്ഞു​മോ​നെ​യാ​ണ് പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ജ​യ​കു​മാ​ര്‍ ജോ​ണ്‍ 47 വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 1,100,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ല്‍ 25 മാ​സം അ​ധി​ക ക​ഠി​ന​ത​ട​വും ശി​ക്ഷ വി​ധി​ച്ചു.
2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ൾ വി​ട്ടു​വ​ന്ന പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന കു​ഞ്ഞു​മോ​ൻ ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​ത്ത റ​ബ​ര്‍ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​ലോ​ഭി​പ്പി​ച്ചും നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു സ്ത്രീ ​പ്ര​തി​യേ​യും പെ​ണ്‍​കു​ട്ടി​യേ​യും ഒ​രു​മി​ച്ച് കാ​ണാ​നി​ട​യാ​യ​താ​ണ് സം​ഭ​വം പു​റ​ത്തു​വ​രാ​ന്‍ കാ​ര​ണ​മാ​യ​ത്.
തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കു​ഞ്ഞു​മോ​നെ അ​റ​സ്റ്റ് ചെ​യ്തു.
പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ്രി​ന്‍​സി​പ്പ​ല്‍ പോ​ക്‌​സോ പ്രോ​സി​ക്യൂ​ട്ട​ര്‍ ജ​യ്‌​സ​ണ്‍ മാ​ത്യൂ​സ് ഹാ​ജ​രാ​യ കേ​സി​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ആ​ര്‍. സു​രേ​ഷാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.
വി​ധി​പ്ര​സ്താ​വ​ന വേ​ള​യി​ല്‍ പ്ര​തി​യു​ടെ പ്രാ​യം പ​രി​ഗ​ണി​ച്ച് ശി​ക്ഷ​യി​ല്‍ ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം പ്രോ​സി​ക്യൂ​ഷ​ൻ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു.
ചെ​റു​മ​ക​ളു​ടെ പ്രാ​യം മാ​ത്ര​മു​ള്ള പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ച​തി​ലൂ​ടെ പ്ര​തി​യു​ടെ ക്രൂ​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യ്ക്ക് മ​തി​യാ​യ ശി​ക്ഷ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യാ​തൊ​രു ഇ​ള​വു​ക​ളും അ​നു​വ​ദി​ക്ക​രു​തെ​ന്നു​മു​ള്ള മ​റു​വാ​ദം അം​ഗീ​ക​രി​ച്ച് കോ​ട​തി വി​ധി പ്ര​സ്താ​വി​ക്കു​ക​യാ​യി​രു​ന്നു.