പ​ദ്ധ​തി വി​ഹി​തം ല​ഭി​ച്ചി​ല്ല, വി​ക​സ​നം സ്തം​ഭ​ന​ത്തി​ലേ​ക്ക്: യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി
Saturday, April 1, 2023 10:46 PM IST
പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ടി​ക്ക​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.
പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ മൂ​ന്നാം​ഗ​ഡു പോ​ലും പൂ​ർ​ണ​മാ​യി ന​ൽ​കാ​തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യും പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​വ​കാ​ശം ന​ൽ​കാ​തെ​യും ബി​ല്ല് ത​ട​യു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ധ​ർ​ണ. പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ മു​ന്പി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ മു​ന്പി​ല്‍ കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ന്‍​രാ​ജ്, ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​യ്ക്ക​ല്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ക്ക​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വ​ര്‍​ഗീ​സ് ജോ​ണ്‍, നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് ഓ​ഫീ​സി​നു മു​ന്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ, ക​ല്ലൂ​പ്പാ​റ​യി​ല്‍ മു​ന്‍ കെ​പി​സി​സി മെം​ബ​ര്‍ റെ​ജി തോ​മ​സ്, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, പ​ള്ളി​ക്ക​ലി​ല്‍ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പ​ഴ​കു​ളം ശി​വ​ദാ​സ​ന്‍, ഏ​ഴം​കു​ള​ത്ത് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ച​ക്കാ​ല​യി​ല്‍, റാ​ന്നി പ​ഴ​വ​ങ്ങാ​ടി​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ര്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.